Latest NewsIndiaNews

ഇഡിക്കും സിബിഐയ്ക്കുമെതിരെ കേസ് കൊടുക്കുമെന്ന് കെജ്രിവാൾ: കോടതിക്കെതിരെ കേസ് കൊടുക്കുമോയെന്ന ചോദ്യവുമായി കിരൺ റിജിജു

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ അരവിന്ദ് കെജ്രിവാൾ ഇഡിയ്ക്കും സിബിഐയ്ക്കുമെതിരെ നടത്തിയ പരാമർശത്തിൽ പ്രതികരണവുമായി കേന്ദ്ര നിയമ മന്ത്രി കിരൺ റിജിജു. ഇഡിക്കും സിബിഐയ്ക്കുമെതിരെ കേസ് ഫയൽ ചെയ്യുമെന്ന കെജ്രിവാളിന്റെ പരാമർശത്തിലാണ് അദ്ദേഹം മറുപടിയുമായി രംഗത്തെത്തിയത്. ഡൽഹി മുഖ്യമന്ത്രി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയാൽ, കോടതിക്കെതിരെയും കെജ്രിവാൾ കേസ് കൊടുക്കുമോയെന്ന് അദ്ദേഹം ചോദിക്കുന്നു.

Read Also: മഅ്ദനി വര്‍ഷങ്ങളായി തീവ്രവാദിയെന്നു പറഞ്ഞ് ജയിലില്‍ കിടക്കുകയാണ്, തീവ്രവാദിക്കും പറയാനുള്ളത് കേള്‍ക്കണം: മാമുക്കോയ

നിങ്ങൾ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയാൽ ബഹുമാനപ്പെട്ട കോടതിക്കെതിരെയും നിങ്ങൾ കേസ് കൊടുക്കുമെന്ന് പരാമർശിക്കാൻ മറന്നുപോയതാണോ. നിയമം അതിന്റെ വഴിക്ക് പോകട്ടെ. നാം നിയമവാഴ്ചയിൽ വിശ്വസിച്ചേ മതിയാകൂവെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, കെജ്രിവാളിന് സിബിഐ നോട്ടീസ് നൽകിയിരുന്നു. ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട കേസന്വേഷണത്തിന്റെ ഭാഗമായാണ് സമൻസ് ലഭിച്ചത്.

Read Also: ഭർത്താവ് മുസ്‌ലിമാണ്, മദ്യപാനവും പുകവലിയും ഒന്നുമില്ലാത്ത ഒരാളെ വിവാഹം ചെയ്യുക എന്നതായിരുന്നു ആഗ്രഹം : ഇന്ദ്രജ പറയുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button