ജനീവ: അല്‍ ഖ്വയ്ദ ഭീകരസംഘടനയുടെ പുതിയ തലവന്‍ സെയ്ഫ് അല്‍ അദെല്‍ ഇറാന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നുവെന്ന് ഐക്യരാഷ്ട്ര സംഘടനയും അമേരിക്കയും. യുഎസിന്റെ വിലയിരുത്തല്‍ യുഎന്നിന്റെ വിലയിരുത്തലുമായി യോജിക്കുന്നുവെന്നും അല്‍ ഖ്വയ്ദയുടെ പുതിയ തലവന്‍ സെയ്ഫ് അല്‍ അദെല്‍ ഇറാന്‍ ആസ്ഥാനമാക്കി ഭീകര പ്രവര്‍ത്തനം നടത്തുന്നുവെന്നും അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു. ലോകരാജ്യങ്ങള്‍ക്കെതിരെ ഇറാന്‍ ഉയര്‍ത്തുന്ന എല്ലാ വെല്ലുവിളികളും നേരിടുമെന്നും പ്രൈസ് കൂട്ടിച്ചേര്‍ത്തു.
അയ്‌മെന്‍ സവാഹിരി കൊല്ലപ്പെട്ടതിന് ശേഷം അല്‍ ഖ്വയ്ദയുടെ നേതൃസ്ഥാനം സെയ്ഫ് അല്‍ അദെല്‍ ഏറ്റെടുത്തതായി ഐക്യരാഷ്ട്ര സംഘടന വ്യക്തമാക്കിയിരുന്നു. അംഗരാഷ്ട്രങ്ങളുമായി സഹകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സെയ്ഫ് അല്‍ അദെലാണ് നിലവിലെ തലവന്‍ എന്ന യുഎന്‍ സ്ഥിരീകരിച്ചിക്കുന്നത്. അന്താരാഷ്ട്ര ഏജന്‍സികളുടെ പിടികിട്ടാപ്പുള്ളി പട്ടികയില്‍ ഉള്‍പ്പെട്ട കൊടും തീവ്രവാദിയായ അദെലിന്റെ തലയ്ക്ക് ഒരു കോടി ഡോളറാണ് യുഎന്‍ പ്രതിഫലം പ്രഖ്യാപിച്ചിരിക്കുന്നത്.
1998-ല്‍ ടാന്‍സാനിയയിലും കെനിയയിലും 2001-ല്‍ ന്യൂയോര്‍ക്കിലും യുഎസ് എംബസികള്‍ക്ക് നേരെയും അല്‍ ഖ്വയ്ദ നടത്തിയ ആക്രമണങ്ങളില്‍ ഈ ഭീകരന് പങ്കുണ്ടായിരുന്നു. അന്ന് 224 പേര്‍ ഈ ആക്രമണങ്ങളില്‍ കൊല്ലപ്പെടുകയും 5000 ത്തിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പാകിസ്ഥാനില്‍ വെച്ച് അമേരിക്കന്‍ മാദ്ധ്യമപ്രവര്‍ത്തകന്‍ ഡാനിയലിനെ കൊലപ്പെടുത്തിയതും ഇയാളാണ്. വളരെ കുറച്ച വിവരങ്ങളും ചിത്രങ്ങളും മാത്രമേ അദെലിന് കുറിച്ച് ഐക്യരാഷ്ട്ര സഭയ്ക്ക് ഇതുവരെ ലഭ്യമായിട്ടുള്ളൂ.
അമേരിക്കയുടെ മിസൈല്‍ ആക്രമണത്തില്‍ അയ്‌മെന്‍ സവാഹിരി കൊല്ലപ്പെട്ടതിന് ശേഷം ആരാണ് ഭീകര സംഘടനയെ നയിക്കുന്നതന്ന കാര്യത്തില്‍ അമേരിക്കന്‍ രഹസ്യാന്വേഷണ എജന്‍സികള്‍ക്ക് വ്യക്തതയില്ലായിരുന്നു. ഒസാമ ബിന്‍ ലാദനെ അമേരിക്ക വധിച്ചതിന് ശേഷം അല്‍ ഖ്വയ്ദ നയിച്ചത് സവാഹിരിയായിരുന്നു. അല്‍-സവാഹിരി ഒസാമ ബിന്‍ ലാദന്റെ അടുത്ത വിശ്വസ്തനായിരുന്നു.
അതേസമയം, യുഎന്നിന്റെയും ആരോപണങ്ങള്‍ ഇറാന്‍ ശക്തമായി നിഷേധിച്ചു. ഇറാന്‍ ഫോബിയയുടെ പരാജയപ്പെട്ട കളികള്‍ അവസാനിപ്പിക്കാന്‍ വൈറ്റ് ഹൗസിലെ ഉദ്യോഗസ്ഥരോട് ഉപദേശിക്കുന്നുവെന്നും സെയ്ഫ് അല്‍ അദെലിനെ ഇറാനുമായി ചേര്‍ത്തുവായിക്കുന്നത് പരിഹാസം നിറഞ്ഞതാണെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി ഹുസൈന്‍ അമീര്‍ അബ്ദുള്ളാഹിയാന്‍ പറഞ്ഞു.
Post Your Comments