ന്യൂഡല്‍ഹി: ഗുണ്ടാ തലവനും രാഷ്ട്രീയ നേതാവുമായിരുന്ന അതിഖ് അഹമ്മദിന്റ കൊലപാതകത്തിന് പ്രതികാരമായി ഇന്ത്യയില്‍ ഭീകരാക്രമണം നടത്തുമെന്ന് ഭീകര സംഘടനയായ അല്‍ ഖ്വയ്ദയുടെ ഭീഷണി. ഈദ് ദിന സന്ദേശത്തിലാണ് ഇന്ത്യയില്‍ ആക്രമണം നടത്തുമെന്ന് ഭീഷണി മുഴക്കിയിരിക്കുന്നത്. അല്‍ ഖ്വയ്ദയുടെ മാധ്യമ വിഭാഗം അസ് സഹബ് പുറത്തിറക്കിയ മാസികയില്‍ ആണ് ഭീഷണി. കൊല്ലപ്പെട്ട അതീഖിനെയും അഷ്റഫഫിനെയും രക്തസാക്ഷികള്‍ എന്നാണ് മാസികയില്‍ വിശേഷിപ്പിക്കുന്നത്.
അതിഖ് അഹമ്മദിന്റെയും സഹോദരന്‍ അഷ്റഫിന്റെയും കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ച് പൊലീസുകാര്‍ക്കെതിരെ നടപടിയെടുത്തിരുന്നു. സഹോദരങ്ങളുടെ സുരക്ഷയ്ക്കായി നിയോഗിച്ച ഷാഗഞ്ച് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇവര്‍ വെടിയേറ്റ് മരിച്ച പ്രയാഗ്രാജിലെ എം.എല്‍.എന്‍ മെഡിക്കല്‍ കോളജ് ഷാഗഞ്ച് സ്റ്റേഷന്റെ അധികാരപരിധിയിലാണ്.
ഉമേഷ് പാല്‍ വധക്കേസിലെ പ്രതികളായ അതിഖ് അഹമ്മദിനെയും സഹോദരന്‍ അഷ്റഫിനെയും ഏപ്രില്‍ 16 ന് പ്രയാഗ്രാജില്‍ വച്ച് മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേന മൂന്ന് പേര്‍ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. വൈദ്യപരിശോധനയ്ക്കായി എം.എല്‍.എന്‍ മെഡിക്കല്‍ കോളജില്‍ എത്തിച്ചപ്പോഴായിരുന്നു സംഭവം. കനത്ത പൊലീസ് സുരക്ഷയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെ പെട്ടെന്ന് മൂന്നംഗ സംഘം വെടിയുതിര്‍ക്കുകയായിരുന്നു.
സണ്ണി സിംഗ് (23), ലവ്ലേഷ് തിവാരി (22), അരുണ്‍ മൗര്യ (18) എന്നിവരാണ് കേസിലെ പ്രതികള്‍. നിലവില്‍ ഇവര്‍ പൊലീസ് കസ്റ്റഡിയില്‍ തുടരുകയാണ്.aeda
Post Your Comments