ഏകീകൃത സിവിൽ കോഡ് പദ്ധതി ഉടൻ നടപ്പിലാക്കാൻ സർക്കാർ പദ്ധതിയിടുന്നതായി കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു. ആജ്തക്കിനോടാണ് കിരൺ റിജിജുവിന്റെ പ്രതികരണം. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 44ൽ സംസ്ഥാനം ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാൻ ശ്രമിക്കണമെന്ന് വ്യക്തമായി പരാമർശിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ അതിന് ആവശ്യമായ എല്ലാ നടപടികളും ഉടനടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
‘ഇപ്പോൾ, എനിക്ക് അത് പ്രഖ്യാപിക്കാൻ കഴിയില്ല, എന്നാൽ ഞങ്ങളുടെ സർക്കാരിന്റെയും ഈ രാജ്യത്തെ ജനങ്ങളുടെയും ഉദ്ദേശ്യം എന്താണെന്ന് നമുക്കെല്ലാവർക്കും അറിയാം. ചെയ്യേണ്ടതെന്തും കൃത്യമായ സമയപരിധിക്കുള്ളിൽ ചെയ്യും’ റിജിജു പറഞ്ഞു.
യൂണിഫോം സിവിൽ കോഡ് കൃത്യമായി എപ്പോൾ നടപ്പാക്കുമെന്ന ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറിയ കിരൺ റിജിജു, ബിജെപിയുടെയും ഞങ്ങളുടെ സർക്കാരിന്റെയും അജണ്ട ജനങ്ങൾക്ക് അറിയാമെന്നും അത്തരം വിഷയങ്ങളിൽ ധാരണയുണ്ടാകേണ്ടതുണ്ടെന്നും പറഞ്ഞു.
Post Your Comments