രാജ്യത്ത് കാലാവസ്ഥാ പ്രവചനത്തിനായി അത്യാധുനിക സംവിധാനങ്ങൾ ഉള്ള പെറ്റാഫ്‌ലോപ്പ് സൂപ്പർ കമ്പ്യൂട്ടറുകൾ ഉടൻ സജ്ജമാക്കും. കാലാവസ്ഥാ പ്രവചന സ്ഥാപനങ്ങളിൽ 18 പെറ്റാഫ്‌ലോപ്പ് സൂപ്പർ കമ്പ്യൂട്ടറുകൾ അവതരിപ്പിക്കാനാണ് കേന്ദ്ര സർക്കാർ പദ്ധതിയിടുന്നത്. കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രി കിരൺ റിജിജു ആണ് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചത്. ഈ വർഷം അവസാനത്തോടെയാണ് പെറ്റാഫ്‌ലോപ്പ് സൂപ്പർ കമ്പ്യൂട്ടറുകൾ സജ്ജമാക്കുക. 900 കോടി രൂപ ചെലവിലാണ് 18 പെറ്റാഫ്‌ലോപ്പ് സൂപ്പർ കമ്പ്യൂട്ടറുകൾ വാങ്ങുന്നത്.
പെറ്റാഫ്‌ലോപ്പ് സൂപ്പർ കമ്പ്യൂട്ടറുകൾ സ്ഥാപിക്കുന്നതോടെ കാലാവസ്ഥാ ശാസ്ത്രജ്ഞർക്ക് ഉയർന്ന റെസലൂഷൻ പ്രവചനങ്ങൾ നൽകാനും, കൃത്യതയോടെ ചുഴലിക്കാറ്റിന്റെ ശക്തി പ്രവചിക്കാനും കഴിയുന്നതാണ്. നിലവിൽ, 12 കിലോമീറ്റർ റെസലൂഷനോട് കൂടിയാണ് കാലാവസ്ഥാ പ്രവചനങ്ങൾ നടത്തുന്നത്. പെറ്റാഫ്‌ലോപ്പ് സൂപ്പർ കമ്പ്യൂട്ടറകളുടെ സഹായത്തോടെ, ഒരു കിലോമീറ്റർ റെസലൂഷനിൽ കാലാവസ്ഥ പ്രവചനങ്ങൾ നടത്താനാണ് ലക്ഷ്യമിടുന്നത്.
Post Your Comments