അഹമ്മദാബാദ്: സൂറത്ത് സ്വദേശിനിയായ സുമേരബാനുവിന്റെ അറസ്റ്റിൽ ഞെട്ടി കുടുംബം. ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഖൊറാസാൻ പ്രവിശ്യയുമായി (ISKP) ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് 32 കാരിയായ സുമേരബാനു മാലിക്കിനെ പോർബന്തറിൽ നിന്ന് ഗുജറാത്ത് എടിഎസ് അറസ്റ്റ് ചെയ്തത് കഴിഞ്ഞ ദിവസമാണ്. മറ്റ് മൂന്ന് പേർക്കൊപ്പമായിരുന്നു സുമേരയുടെ അറസ്റ്റും. ഓമനിച്ച് വളർത്തി വലുതാക്കിയ മകൾക്ക് തീവ്രവാദ ഗ്രൂപ്പുമായി ബന്ധമുണ്ടെന്ന റിപ്പോർട്ട് പുറത്തുവന്നതിന്റെ ഞെട്ടലിലാണ് അവളുടെ കുടുംബം.
രാജ്യത്തിന് ദ്രോഹം ചെയ്യുന്നവരുടെ കൂട്ടത്തിൽ തന്റെ മകളും ഉൾപ്പെടുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ലെന്ന് സുമേരയുടെ പിതാവ് ഹനീഫ് പറയുന്നു. 2021-ൽ ഭർത്താവുമായി വേർപിരിഞ്ഞ ശേഷം സുമേരബാനു താമസിച്ചിരുന്നത് സൂറത്തിലെ സ്വന്തം വീട്ടിൽ ആയിരുന്നു. തന്റെ മകൾ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് അറിഞ്ഞിരുന്നെങ്കിൽ താൻ അവളെ പുറത്താക്കുമായിരുന്നുവെന്നും, വീട്ടിൽ കയറ്റില്ലായിരുന്നുവെന്നും അദ്ദേഹം ഞെട്ടലോടെ പറഞ്ഞു.
ഭര്‍ത്താവിനെ ഉപേക്ഷിച്ച് രണ്ട് മക്കളുമായി വന്ന മകള്‍ ഭീകരവാദിയാണെന്നറിഞ്ഞതിന്റെ ഞെട്ടലിലാണ് ഈ കുടുംബം. മകള്‍ക്ക് അഭയം കൊടുത്തതല്ലാതെ മറ്റൊരു തെറ്റും തങ്ങള്‍ ചെയ്തിട്ടില്ലെന്ന് സുമേരയുടെ പിതാവ് ഹനീഫ് പറഞ്ഞു. 2021ൽ ഭര്‍ത്താവില്‍ നിന്ന് വേര്‍പിരിഞ്ഞ സുമേരബാനു മാതാപിതാക്കളോടൊപ്പമാണ് താമസിച്ചിരുന്നത്.
ആദ്യ ഭര്‍ത്താവില്‍ നിന്ന് വേര്‍പിരിഞ്ഞതിന് പിന്നാലെയാണ് സുമേരബാനു സുബൈര്‍ അഹമ്മദ് മുൻഷിയുമായി പ്രണയത്തിലായത്. ‘ഇരുവരും വിവാഹിതരാകുമെന്ന് ഞങ്ങള്‍ കരുതി. മുൻഷി അവള്‍ക്ക് സ്ഥിരമായി പണം അയയ്ക്കുമായിരുന്നു. എന്നാല്‍ ഈ പണത്തെക്കുറിച്ച് ഞങ്ങള്‍ക്ക് ഒന്നും അറിയില്ല. മുൻഷിയുടെ പശ്ചാത്തലത്തെക്കുറിച്ച് ഞങ്ങൾ ചോദിച്ചിട്ടില്ല, ഞങ്ങളോട് അവൾ ഒന്നും വിട്ടുപറഞ്ഞിരുന്നില്ല. സുമേരയ്‌ക്കൊപ്പം അറസ്റ്റിലായവരെ പറ്റിയും ഞങ്ങൾക്ക് അറിയില്ല’, സുമേരയുടെ സഹോദരൻ റമീസ് പറഞ്ഞു.
‘എന്റെ മകള്‍ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് അറിഞ്ഞിരുന്നെങ്കില്‍, ഞാൻ അവളെ വീട്ടില്‍ നിന്ന് പുറത്താക്കുമായിരുന്നു. കഴിഞ്ഞ ഒന്നര വർഷമായി ഞങ്ങളുടെ വീട്ടിൽ ആയിരുന്നു അവൾ താമസിച്ചിരുന്നതെങ്കിലും ആരുമായും അധികം അടുപ്പം ഉണ്ടായിരുന്നില്ല. സോഷ്യൽ മീഡിയകളിൽ നിന്നെല്ലാം അവൾ വിട്ടുനിന്നിരുന്നു. പൊതു സമ്മേളനങ്ങളിൽ പങ്കെടുക്കുന്നത് അവൾ ഒഴിവാക്കിയിരുന്നു. അയൽവാസികളുമായി യാതൊരു അടുപ്പവും അവൾക്കുണ്ടായിരുന്നില്ല. അവൾ കശ്മീരി യുവാക്കളുമായി സോഷ്യൽ മീഡിയ വഴി സമ്പർക്കം പുലർത്തിയിരിക്കാം, അതുവഴിയാകാം തീവ്രവാദിയായത്’, ഹനീഫ് പറഞ്ഞു. സുമേരബാനുവിന്റെ അച്ഛൻ റിട്ടയേർഡ് സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥനാണ്. യുവതിക്ക് രണ്ട് കുട്ടികളുമുണ്ട്.
32 കാരിയായ സുമേര മാലിക്കിനെ കഴിഞ്ഞ ദിവസം ഗുജറാത്ത് എടിഎസാണ് അറസ്റ്റ് ചെയ്തത്. ശ്രീനഗറിൽ നിന്നുള്ള മൂന്ന് പുരുഷന്മാരോടൊപ്പം പോർബന്ദറിൽ വെച്ചാണ് യുവതിയെ അറസ്റ്റ് ചെയ്തത്. ദക്ഷിണ, മധ്യേഷ്യയിൽ സജീവമായ ഇസ്ലാമിക് സ്റ്റേറ്റ് അഫിലിയേറ്റ് ആയ ISKP- യുടെ ഒരു മൊഡ്യൂളിന്റെ ഭാഗമാണ് യുവതിയെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഉബൈദ് നാസിർ മിർ, ഹനാൻ ഹയാത്ത് ഷാൾ, മുഹമ്മദ് ഹാജിം ഷാ എന്നിവരാണ് സുമേരബാനുവിനൊപ്പം അറസ്റ്റിലായ മറ്റുള്ളവർ. ഇറാൻ വഴി അഫ്ഗാനിസ്ഥാനിലേക്ക് പോകാനായിരുന്നു ഇവർ പദ്ധതിയിട്ടിരുന്നത്.
സുമേരയുടെ അറസ്റ്റിന് പിന്നാലെ, ഇവരുമായി ബന്ധമുള്ള മറ്റൊരു ഐഎസ്‌കെപി അംഗമായ സുബൈർ അഹമ്മദ് മുൻഷിയെ ശ്രീനഗറിൽ നിന്ന് പിടികൂടിയിരുന്നു. മുൻഷി സുമേരയ്ക്ക് 50,000 രൂപ അയച്ചതിന്റെ ബാങ്ക് ഡീറ്റേയിൽസ് വെച്ചാണ് രഹസ്യാന്വേഷണ ഏജൻസി മുൻഷിയെ പിടികൂടിയത്. ഗ്രൂപ്പിന് വേണ്ടി കോടതികളിൽ നിരീക്ഷണം നടത്താൻ സുമേരബാനു സന്നദ്ധത പ്രകടിപ്പിച്ചതായി മുതിർന്ന എടിഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പോർബന്തറിൽ നിന്ന് അറസ്റ്റിലായവർക്ക് പോർബന്തറിൽ നിന്ന് കടൽ മാർഗം ഇന്ത്യ വിടാൻ പദ്ധതിയുണ്ടായിരുന്നതായി ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
Post Your Comments