Latest NewsKeralaIndia

വനിതാ മതിലില്‍ പങ്കെടുക്കാത്ത അയല്‍ക്കൂട്ടങ്ങള്‍ പിരിച്ചുവിടുമെന്ന് ഭീഷണി

മലപ്പുറം: വനിതാ മതിലില്‍ പങ്കെടുക്കാത്ത അയല്‍ക്കൂട്ടങ്ങള്‍ പിരിച്ചുവിടുമെന്ന് ഭീഷണി. കുടുംബശ്രീ ഭാരവാഹികളുടെ വാട്സ് ആപ്പ് ഗ്രൂപ്പിലാണ് നിറമരുതൂര്‍ പഞ്ചായത്ത് സിഡിഎസ് വൈസ് ചെയര്‍പേഴ്‌സണ്‍ പ്രേമലത ശബ്ദ സന്ദേശം അയച്ചത്.അയല്‍ക്കൂട്ടങ്ങള്‍ക്കെതിരെ നടപടി മാത്രമല്ലെന്നും പങ്കെടുക്കാത്തവര്‍ക്ക് ഭാവിയില്‍ ആനുകൂല്യങ്ങളൊന്നും ഉണ്ടാകില്ലെന്നും പ്രേമലത ശബ്ദ സന്ദേശത്തില്‍ പറയുന്നുണ്ട്.

കൂടാതെ പ്രൊജക്‌ട് അസിസ്റ്റന്‍റ് ഓഫീസര്‍ വിനോദിന്‍റെ നിര്‍ദേശ പ്രകാരമാണ് ഇക്കാര്യം വ്യക്തമാക്കിയതെന്നും ഇവർ പറയുന്നു. ശബ്ദ സന്ദേശത്തെ തുടർന്ന് ഇതിനെതിരെ പ്രതിഷേധം വ്യാപകമായത്തോടെ വിശദീകരണവുമായി കുടുംബശ്രീ ജില്ലാ മിഷന്‍ രംഗത്തെത്തി. അത്തരത്തില്‍ യാതൊരു നിര്‍ദേശവും നല്‍കിയിട്ടില്ലെന്നാണ് കുടുംബശ്രീയുടെ വിശദീകരണം.

പ്രേമലത സ്വന്തം നിലയില്‍ ഇക്കാര്യം പറഞ്ഞതാണെന്നും നിറമരുതൂര്‍ പഞ്ചായത്ത് ഓഫീസിലേക്ക് യു ഡി എഫ് പ്രതിഷേധ മാര്‍ച്ച്‌ നടത്തി. പക്ഷപാതപരമായി പെരുമാറുന്ന സിഡിഎസ് ചെയര്‍പേഴ്സണും വൈസ് ചെയര്‍പേഴ്സണും രാജിവയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button