KozhikodeKeralaNattuvarthaNews

കേരളത്തില്‍ ശരീഅത്ത് നിയമമാണോ നടപ്പാക്കുന്നത്: ലിംഗസമത്വ പ്രതിജ്ഞ പിന്‍വലിച്ച സംഭവത്തില്‍ വിമർശനവുമായി കെ സുരേന്ദ്രന്‍

കോഴിക്കോട്: സമസ്ത ഉള്‍പ്പെടെയുള്ള മുസ്ലീം സംഘടനകളുടെ എതിര്‍പ്പ് ഉയര്‍ന്നതോടെ ലിംഗസമത്വ പ്രതിജ്ഞ കുടുംബശ്രീ പിന്‍വലിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേരളത്തില്‍ ശരീഅത്ത് നിയമമാണോ നടപ്പാക്കുന്നത് എന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കണം എന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ ആവശ്യപ്പെട്ടു.

കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

‘നവോത്ഥാന ഗീർവ്വാണങ്ങളെല്ലാം തീവ്രമതസംഘടനകളുടേയും വോട്ടുബാങ്ക് താൽപ്പര്യങ്ങളുടേയും മുന്നിൽ തുടർച്ചയായി തട്ടിയുടയുകയാണ് കേരളത്തിൽ. പറഞ്ഞു പറഞ്ഞ് അവസാനം സ്ത്രീകൾക്ക് തുല്യമായ സ്വത്തവകാശം അനുവദിക്കില്ലെന്ന ഫത്വയും പൊതു ഇടങ്ങളിൽ അംഗീകരിക്കപ്പെടുകയാണോ? ഇവിടെ ശരീ അത്ത് നിയമമാണോ നടപ്പാക്കുന്നതെന്ന് സർക്കാർ വ്യക്തമാക്കണം.

അമ്പതുകോടി മുടക്കി മതിലുപണിഞ്ഞതുകൊണ്ടൊന്നും കാര്യമില്ല ശ്രീ. പിണറായി വിജയൻ, ഇഛാശക്തിവേണം നരേന്ദ്രമോദിയെപ്പോലെ അമിത് ഷായെപ്പോലെ. മുത്തലാക്ക് നിരോധിക്കാനും വിവാഹപ്രായം ഉയർത്താനുമൊക്കെ തീരുമാനമെടുക്കാൻ കഴിയുന്നത് ഇഛാശക്തിയുള്ളവർക്കുമാത്രമാണ്. വൈകാതെ ഏകീകൃത സിവിൽ നിയമം വരുമ്പോൾ അത് കേരളം നടപ്പാക്കില്ലെന്നും പറഞ്ഞ് വന്നേക്കരുത്.’

മാസത്തിൽ 4505 രൂപ നിക്ഷേപം, 15 വർഷം കൊണ്ട് 50 ലക്ഷം സ്വന്തമാക്കാം: മ്യൂച്വൽ ഫണ്ടിലെ കണക്കുകൂട്ടൽ ഇങ്ങനെ

നേരത്തെ, കുടുംബശ്രീ തയ്യാറാക്കിയ പ്രതിജ്ഞയില്‍ സ്ത്രീക്കും പുരുഷനും സ്വത്തില്‍ തുല്യാവകാശം നല്‍കണം എന്ന ഭാഗമുണ്ടായിരുന്നു. ഇതിന് എതിരെ സമസ്ത അടക്കമുള്ള മുസ്ലീം സംഘടനകള്‍ രംഗത്തെത്തി. പ്രതിജ്ഞ ശരീഅത്ത് നിയമത്തിന് വിരുദ്ധമാണ് എന്നായിരുന്നു സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി പറഞ്ഞത്.

ഇതിന് പിന്നാലെ കെ എന്‍ എം മര്‍ക്കസുദഹ്വ, വിസ്ഡം അടക്കമുള്ള മുസ്ലീം സംഘടനകളും കുടുംബശ്രീയുടെ ലിംഗ സമത്വ പ്രതിജ്ഞയ്ക്കെതിരേ രംഗത്തെത്തി. ഇതേത്തുടർന്നാണ്, പുതിയ പ്രതിജ്ഞ തയ്യാറാക്കി നല്‍കുമെന്നും അതിന് ശേഷം മാത്രം പ്രതിജ്ഞ ചൊല്ലിയാല്‍ മതി, എന്നുമുള്ള അറിയിപ്പ് ജില്ലാ പ്രോഗ്രാം ഓഫീസര്‍മാര്‍ക്ക് നൽകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button