തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി വിദേശകാര്യമന്ത്രി വി മുരളീധരൻ. സ്ത്രീകൾക്ക് തുല്യസ്വത്തിന് അവകാശമുണ്ടെന്ന് പറയുന്ന പ്രതിജ്ഞ ചൊല്ലേണ്ടതില്ലെന്ന് കുടുംബശ്രീക്ക് സർക്കാർ നിർദേശം നൽകി എന്ന വാർത്ത അമ്പരപ്പും ആശങ്കയുമുളവാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കേരളം ഭരിക്കുന്നത് താലിബാനാണോയെന്നും അദ്ദേഹം ചോദിച്ചു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Read Also: നമുക്ക് ബംഗാളുകാരൻ എങ്ങനെയാണോ അതുപോലെയാണ് അറബിക്ക് നമ്മളും: സന്തോഷ് ജോർജ് കുളങ്ങര
സമസ്തയുടെ എതിർപ്പിനെ തുടർന്നാണത്രെ പിണറായി സർക്കാർ പ്രതിജ്ഞ പിൻവലിച്ചത്. ശബരിമലയിൽ യുവതീപ്രവേശനത്തിന് മതിൽകെട്ടിയ കുടുംബശ്രീക്കാർക്കും പരാതിയില്ല. യഥാർത്ഥത്തിൽ കേരള സർക്കാരിനെ നയിക്കുന്നത് സിപിഎമ്മാണോ മതമൗലികവാദികളാണോ അതോ രണ്ടും ഒന്നാണോയെന്ന് അദ്ദേഹം ചോദിക്കുന്നു.
ജെൻഡർ ന്യൂട്രൽ’ യൂണിഫോമുമായി വന്ന വിദ്യാഭ്യാസമന്ത്രി ഇതേ സമസ്ത കണ്ണുരുട്ടിയപ്പോൾ മാളത്തിലൊളിച്ചു. സാമുദായിക വിരട്ടലിന് പിന്നിൽ ശ്രീറാം വെങ്കിട്ടരാമന്റെ കളക്ടർ കസേര തെറിച്ചു. ഫുട്ബാൾ താരങ്ങളെ ആരാധിക്കാൻ പാടില്ല, കളിയാവേശം പാടില്ല എന്നെല്ലാം ‘താലിബാൻ ‘മോഡൽ മതശാസന ഇറക്കാൻ സാധിക്കുന്ന രാജ്യത്തെ ഏക സംസ്ഥാനവും കേരളമാണ്. ഈ പോക്ക് അപകടത്തിലേക്കാണ് വി മുരളീധരൻ മുന്നറിയിപ്പ് നൽകി.
സാംസ്‌ക്കാരിക നായകർ സ്ഥാനമാനങ്ങൾക്കായി മൗനം പാലിക്കും. 2010ൽ വി എസ് അച്യുതാനന്ദൻ നൽകിയ മുന്നറിയിപ്പ് കമ്മ്യൂണിസ്റ്റുകാരെങ്കിലും ഓർക്കുന്നത് നല്ലതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Also: പ്രണയ വിവാഹം കഴിഞ്ഞ് ഒരു മാസം തികയും മുൻപ് യുവാവിന്റെ ആഭരണങ്ങളുമായി കടന്നു: യുവതി പിടിയിൽ
Post Your Comments