നടനും എം.എൽ.എയുമായ ഗണേഷ് കുമാറിന്റെ ഒരു പ്രസംഗം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. കേരളത്തിൽ ഒരു പുതിയ വിദ്യാഭ്യാസ പരിഷ്കാരം താൻ കൊണ്ടുവരുമെന്നും, അത് തന്റെ സ്‌കൂളിൽ നിന്നുതന്നെ തുടങ്ങുമെന്നും തന്റെ വൈറൽ പ്രസംഗത്തിൽ അദ്ദേഹം പറയുന്നുണ്ട്. ഉദ്ഘാടനത്തിനു നിലവിളിക്കു കൊളുത്താൻ വിശ്വാസത്തിന്റെ പേരിൽ തയാറാകാതിരുന്ന സി.ഡി.എസ് ചെയർപേഴ്സനെ അതേവേദിയിൽ വെച്ച് ഗണേഷ് കുമാർ ഉപദേശിക്കുന്നതും വൈറൽ വീഡിയോയിൽ കാണാം.
ശനിയാഴ്ച കൊല്ലം വെട്ടിക്കവല ഗ്രാമപഞ്ചായത്തു കുടുംബശ്രീ സി.ഡി.എസ് വാർഷികാഘോഷ വേദിയിലായിരുന്നു സംഭവം. നിലവിളക്ക് കൊളുത്താതിരുന്ന ചെയർപേഴ്സനെ വിമർശിച്ച ഗണേഷ് കുമാർ അന്ധവിശ്വാസങ്ങൾക്കെതിരെയും പ്രതികരിച്ചു. ജ്യോത്സ്യന്മാരെയും അവർ നടത്തുന്ന പ്രവചനങ്ങൾക്കെതിരെയുമായിരുന്നു എം.എൽ.എയുടെ പരിഹാസ കമന്റ്.
‘കുടുംബശ്രീയിൽ പറയുന്നുണ്ട് അന്ധവിശ്വാസങ്ങൾക്ക് എതിരെയുള്ള കൂട്ടായ്മയെന്ന്. ജ്യോത്സന്മാരെ കണ്ടു മന്ത്രവാദത്തിനു കുറിച്ചുവാങ്ങുന്ന മണ്ടികളായി നിങ്ങൾ മാറരുത്. ജാതകം നോക്കി ആദ്യമൊന്നു കല്യാണം കഴിച്ചു. ‘16ൽ 18’ പൊരുത്തമായിരുന്നു. എന്നിട്ട് എവിടെപ്പോയി, രണ്ടാമതും കല്യാണം കഴിച്ചു, ജാതകമേ നോക്കിയില്ല. ഒരു കുഴപ്പവുമില്ല. ഒരു അന്ധവിശ്വാസത്തിന്റെയും പുറകെ പോകരുത്’, അദ്ദേഹം പറഞ്ഞു.
Post Your Comments