Latest NewsKerala

മുന്‍ ഹോക്കി താരം ശകുന്തളക്ക് ഇനി ജീവിക്കാന്‍ പച്ചക്കറി വില്‍പ്പന നടത്തണ്ട; വെെകിയെങ്കിലും സര്‍ക്കാര്‍ ജോലി തേടിയെത്തി

  തിരുവനന്തപുരം :   1978 കാലഘട്ടത്തില്‍ സംസ്ഥാന ഹോക്കി ടീമിന്‍റെ വൈസ് ക്യാപ്റ്റനായിരുന്ന  ശകുന്തളക്ക് ഇനി ഉപജീവനത്തിനായി മാര്‍ക്കറ്റിലേക്ക് പച്ചക്കറിയുമായി പോകണ്ട. വെെകിയാണെങ്കിലും അവരെ അര്‍ഹിക്കുന്ന അംഗീകാരം തേടിയെത്തി. 15 വര്‍ഷമായി തിരുവനന്തപുരം പാളയം മാര്‍ക്കറ്റില്‍ പച്ചക്കറികളും മറ്റും വിറ്റ് ജീവിച്ചു വരികയായിരുന്നു മുന്‍ ദേശീയ ഹോക്കി താരം കൂടിയായ  ശകുന്തള .

തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സ്പോര്‍ട്സ് മെഡിസിന്‍ സെന്‍ററില്‍ സ്വീപ്പര്‍ തസ്തികയില്‍ സ്ഥിരം നിയമനമാണ് ശകുന്തളക്ക് ലഭിച്ചത്. സ്പോര്‍ട്സ് മന്ത്രി ഇ പി ജയരാജന്‍ നിയമന ഉത്തരവ് ശകുന്തളക്ക് കൈമാറി.

പഴങ്ങള്‍ വിറ്റ് ജീവിത മാര്‍ഗ്ഗം തേടുന്ന മുന്‍ ഹോക്കി താരമായ വിഡി ശകുന്തളയെക്കുറിച്ച് മാധ്യമങ്ങളില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് വാര്‍ത്ത വന്നിരുന്നു. ഇതിനെ തുടര്‍ന്ന് രാജീവ് ഗാന്ധി സ്പോര്‍ട്സ് മെഡിസിന്‍ സെന്‍ററില്‍ പാര്‍ട്ട് ടൈമായി ജോലി ലഭിച്ചത്. ഈ ജോലിയാണ് ഇപ്പോള്‍ സ്ഥിരപ്പെടുത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button