Latest NewsIndia

സർക്കാർ ജീവനക്കാർ അനുമതിയില്ലാതെ പുനർവിവാഹം ചെയ്യരുത്: ഉത്തരവുമായി ബീഹാർ ഭരണകൂടം

പാട്ന: സർക്കാർ ജീവനക്കാർ അനുമതിയില്ലാതെ പുനർവിവാഹം ചെയ്യരുതെന്ന ഉത്തരവുമായി ബീഹാർ ഭരണകൂടം. രണ്ടാം വിവാഹം കഴിക്കണമെങ്കിൽ സർക്കാരിൽ നിന്ന് മുൻകൂർ അനുമതി വേണമെന്ന് സർക്കാർ ഉത്തരവിറക്കി.

സർവീസിൽ ഇരിക്കുന്ന ഒരു സർക്കാർ ഉദ്യോഗസ്ഥൻ ഭരണകൂടത്തെ അറിയിക്കാതെ വിവാഹം കഴിച്ചാൽ അത് വളരെ വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കും. പുതിയ നിയമ പ്രകാരം, സർവീസിലിരിക്കെ അദ്ദേഹം മരണപ്പെട്ടാൽ, ഭാര്യക്കും മക്കൾക്കും യാതൊരുവിധ ആനുകൂല്യങ്ങൾക്കോ ഭർത്താവിന്റെ ജോലിക്കോ അവകാശമുണ്ടായിരിക്കില്ല.

Also read: നൂപുർ ശർമയെ പിന്തുണച്ച വ്യവസായിക്ക് വധഭീഷണി: ഒരു സ്ത്രീയടക്കം മൂന്ന് പേർ അറസ്റ്റിൽ
ആദ്യ ഭാര്യ/ഭർത്താവിൽ നിന്നും നിയമപരമായി വിവാഹമോചനം നടത്തിയ രേഖകൾ ഹാജരാക്കിയ ശേഷം മാത്രമേ രണ്ടാം വിവാഹത്തിന് അനുമതി ലഭിക്കുകയുള്ളൂ. ആദ്യ കക്ഷിയിൽ നിന്നും എന്തെങ്കിലും എതിർപ്പുണ്ടായാൽ, രണ്ടാം ഭാര്യ/ഭർത്താവിന് പങ്കാളിയുടെ ആനുകൂല്യങ്ങൾ ലഭിക്കില്ലെന്നും ബീഹാർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button