Latest NewsNewsIndiaCrime

ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം നൽകി യുവതിയുടെ വൃക്ക തട്ടിയെടുത്തു: പരാതി

ഫരീദാബാദ്: ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് ഭാര്യയുടെ വൃക്ക തട്ടിയെടുത്തതായി പരാതി. ബല്ലാബ്ഗഡ് സ്വദേശിനിയായ മുപ്പതുകാരിയാണ് തട്ടിപ്പിനിരയായത്. വൃക്ക ദാനം ചെയ്യുന്നതിന് പകരമായി ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലി നല്‍കാമെന്ന് ഒരാള്‍ വാഗ്ദാനം ചെയ്ത് തട്ടിപ്പിനിരയാക്കിയതായാണ് പോലീസിന് നൽകിയ പരാതിയിൽ പറയുന്നത്.

വൃക്ക ആവശ്യമുണ്ടെന്ന പരസ്യം കണ്ടാണ് യുവതി ഇവരെ ബന്ധപ്പെട്ടത്. പിന്നീട്, അവയവദാനത്തില്‍ നിന്ന് യുവതി പിന്മാറുകയായിരുന്നു. എന്നാൽ, ഇയാള്‍ തുടരെ ഫോണില്‍ യുവതിയെ വിളിച്ചുകൊണ്ടിരുന്നു. ഒടുവില്‍ ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ വൃക്ക ദാനം ചെയ്യാന്‍ സമ്മതിപ്പിച്ചു.

2023 ല്‍ പത്ത് ലക്ഷം ആളുകള്‍ കൊവിഡ് വന്ന് മരിക്കും: മുന്നറിയിപ്പുമായി ഐഎച്ച്എംഇ

ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ ഫരീദാബാദിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ച് യുവതി വൃക്ക ദാനം ചെയ്തു. എന്നാൽ, യുവതിയുടെ ഭര്‍ത്താവിന് വാഗ്ദാനം ചെയ്ത ജോലി ലഭിച്ചില്ല. ഇതേത്തുടർന്നാണ് യുവതി പോലീസിനെ സമീപിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button