ജയ്പൂർ: ഉദയ്പൂരിൽ കൊല്ലപ്പെട്ട തയ്യൽക്കാരൻ കനയ്യലാലിന്റെ ആൺമക്കൾക്ക് സർക്കാർ ജോലി നൽകുമെന്ന് രാജസ്ഥാൻ ഭരണകൂടം. ബുധനാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിലാണ് സംസ്ഥാന സർക്കാർ ഈ തീരുമാനം എടുത്തത്.
സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പളത്തിലെ ക്രമക്കേടുകൾ പരിഹരിക്കാനും, സ്വകാര്യ വെബ്സൈറ്റുകളിൽ സർക്കാർ പരസ്യങ്ങൾ നൽകാനും ഇന്നലെ നടന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമെടുത്തു. സർക്കാർ കോളേജുകളുടെ നിലവാരം വർദ്ധിപ്പിക്കാൻ രാജസ്ഥാന് കോളേജ് എജുക്കേഷൻ സൊസൈറ്റിയ്ക്കും അധികൃതർ ചേർന്ന് രൂപം നൽകി.
Also read: ശ്രീ കപാലീശ്വരാഷ്ടകം
കഴിഞ്ഞ ജൂൺ 28 നാണ്, നൂപുർ ശർമയെ പിന്തുണച്ചതിന് ഉദയ്പൂരിലെ തയ്യൽക്കാരനായ കനയ്യലാലിനെ ജിഹാദികൾ പട്ടാപ്പകൽ കൊലപ്പെടുത്തിയത്. വനിതാ-ശിശു വികസന മന്ത്രി മമത ഭൂപേഷാണ് കനയ്യ ലാലിന്റെ മക്കളായ യാഷ് തേലി, തരുൺ തേലി എന്നിവർക്ക് ജോലി നൽകുമെന്ന് പ്രഖ്യാപിച്ചത്.
Post Your Comments