കരുനാഗപ്പള്ളി: വീണ്ടും റെക്കോഡ് പുസ്തകങ്ങളില്‍ ഇടം നേടിയിരിക്കുകയാണ് സാഹസിക നീന്തല്‍ താരം ഡോള്‍ഫിന്‍ രതീഷ്. കൈകാലുകള്‍ ബന്ധിച്ച് ടിഎസ് കനാലില്‍ 10 കിലോമീറ്ററിലധികം നീന്തിക്കയറിയാണ് ഇത്തവണ രതീഷ് നേട്ടം കൈവരിച്ചത്. പണിക്കര്‍ കടവ് പാലത്തില്‍ നിന്നാണ് നീന്തല്‍ ആരംഭിച്ചത്. തുടര്‍ന്ന് 4 മണിക്കൂര്‍കൊണ്ട് ആയിരം തെങ്ങ് പാലത്തിനു സമീപം നീന്തിയെത്തി രതീഷ് തന്റെ പ്രകടനം അവസാനിപ്പിക്കുകയായിരുന്നു. സി. ആര് മഹേഷാണ് രതീഷിന്റെ കൈകാലുകള്‍ ബന്ധിച്ച് പ്രകടനം ഉദ്ഘാടനം ചെയ്തു. നടന് മുരളി ഗോപി പങ്കെടുത്തു.
അതേസമയം രതീഷിന്റെ സാഹസിക പ്രകടനം ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഗിന്നസ് ബുക്ക് ഉള്‍പ്പെടെ ഏഴോളം ലോക റെക്കോര്‍ഡുകളുടെ പ്രതിനിധികളും എത്തിയിരുന്നു. കടലോര ഗ്രാമം കടലിലാണ്ടു പോകാതിരിക്കാന്‍ എന്ന സന്ദേശം ഉയര്‍ത്തിയായിരുന്നു പ്രകടനം. സേവ് ആലപ്പാട്, സ്റ്റോപ് മൈനിങ് എന്ന മുദ്രാവാക്യം ഉയര്‍ത്തി കരിമണല്‍ വിരുദ്ധ ജനകീയ സമര സമിതി നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചായിരുന്നു പ്രകടനം.
Post Your Comments