ന്യൂഡല്‍ഹി : ഇന്ത്യാ സന്ദര്‍ശനത്തിനായി സന്ദര്‍ശനത്തിനായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയിലെത്തി. അഹമ്മദാബാദ് വിമാനത്താവളത്തില്‍ എയര്‍ഫോഴ്സ് വണ്ണില്‍ വന്നിറങ്ങിയ ട്രംപിനേയും ഭാര്യ മെലാനിയേയും വര്‍ണാഭായ ചടങ്ങുകളോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സ്വീകരിച്ചത്. പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഇന്ത്യയിലെത്തിയപ്പോള്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തിരുത്തിക്കുറിച്ചത് മറ്റൊരു ചരിത്ര നേട്ടമാണ്. രണ്ട് അമേരിക്കന്‍ പ്രസിഡന്റുമാരെ സ്വീകരിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി എന്ന മന്‍മോഹന്‍ സിങിന്റെ റെക്കോഡിനൊപ്പമാണ് നരേന്ദ്രമോദിയും എത്തിയത്.
2006 ല്‍ യു എസ് പ്രസിഡന്റ് ജോര്‍ജ് ബുഷ് ജൂനിയര്‍ ഇന്ത്യയിലെത്തിയപ്പോഴാണ് മന്‍മോഹന്‍ സിങ് ആദ്യം സ്വീകരിച്ചത്. തുടര്‍ന്ന് 2010 ല്‍ ബരാക് ഒബാമ ഇന്ത്യയിലെത്തിയപ്പോഴും സ്വീകരിച്ചത് പ്രധാനമന്ത്രി മന്‍മോഹന്‍ സിങാണ്. 2015 ല്‍ ഒബാമ വീണ്ടും ഇന്ത്യയില്‍ സന്ദര്‍ശനത്തിനെത്തി. അപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയായിരുന്നു. രണ്ടാംവട്ടം ഇന്ത്യയിലെത്തിയ ഒബാമയെ സ്വീകരിച്ചത് മോദിയാണ്. ഇപ്പോള്‍ ട്രംപിനെയും സ്വീകരിച്ചതോടെ, രണ്ട് യു എസ് പ്രസിഡന്റുമാരെ സ്വീകരിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി എന്ന റെക്കോഡ് മന്‍മോഹനൊപ്പം മോദിയും പങ്കിട്ടു.
Post Your Comments