ഗ്രാന്റ് സ്ലാമില്‍ ഹാര്‍ഡ് കോര്‍ട്ടില്‍ ഒരു മത്സരം ജയിക്കുന്ന ഏറ്റവും പ്രായം കൂടിയ താരമായി ക്രൊയേഷ്യന്‍ താരം ഇവോ കാര്‍ലോവിച്ച്. അടുത്ത മാസം താരത്തിന് 41 വയസ്സ് തികയുകയാണ്. ഓസ്ട്രേലിയന്‍ ഓപ്പണിലെ ആദ്യ റൗണ്ട് മത്സരത്തില്‍ 40 വയസ്സും 327 ദിവസം പ്രായവുമുള്ള കാര്‍ലോവിച്ച് കാനഡയുടെ വാസക് പോസ്പിസിലിനോട് ജയിച്ചതോടെയാണ് പുതിയ റെക്കോര്‍ഡ് കുറിച്ചത്. സ്‌കോര്‍ : 7-6, 6-4, 75. രണ്ടാം റൗണ്ടില്‍ ഫ്രാന്‍സിന്റെ ഗെയില്‍ മോന്‍ഫില്‍സ് ആണ് കാര്‍ലോവിച്ചിന്റെ എതിരാളി.
ജിമ്മി കോണോര്‍സിന്റെ റെക്കോര്‍ഡ് ആണ് ഇതോടെ കാര്‍ലോവിച്ച് മറികടന്നത്. 42 വര്‍ഷത്തിനിടയില്‍ ഒരു ഗ്രാന്റ് സ്ലാം മത്സരം ജയിക്കുന്ന ഏറ്റവും പ്രായം കൂടിയ താരം കൂടിയായി കാര്‍ലോവിച്ച്. അമേരിക്കയുടെ റെയ്‌ലി ഒപ്ലെക്ക് ഒപ്പം ഏറ്റവും നീളം കൂടിയ ടെന്നീസ് താരം ആയി ആണ് കാര്‍ലോവിച്ച് അറിയപ്പെടുന്നത്. 211 സെന്റീമീറ്റര്‍ ആണ് ക്രൊയേഷ്യന്‍ താരത്തിന്റെ ഉയരം. നിലവില്‍ 123 റാങ്കിലുള്ള താരം 8 എ. ടി.പി കിരീടങ്ങള്‍ നേടിയിട്ടുണ്ട്. 2005 ല്‍ ക്രൊയേഷ്യക്ക് ഒപ്പം ഡേവിസ് കപ്പ് നേട്ടത്തിലും പങ്കാളിയായിട്ടുണ്ട് കാര്‍ലോവിച്ച്.
Post Your Comments