Latest NewsIndiaNews

രണ്ടാം ബജറ്റ് അവതരണത്തില്‍ നിര്‍മല സീതാരാമന്‍ തിരുത്തിക്കുറിച്ച റെക്കോര്‍ഡിതാണ്

ന്യൂഡല്‍ഹി: രണ്ടാം ബജറ്റ് അവതരണത്തില്‍ സ്വന്തം റെക്കോര്‍ഡ് മറികടന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. ഏറ്റവും കൂടുതല്‍ സമയമെടുത്ത് ബജറ്റ് അവതരിപ്പിച്ച റെക്കോര്‍ഡണ് നിര്‍മല സീതാരാമന്‍ മറികടന്നത്. രണ്ട് മണിക്കൂര്‍ 40 മിനിറ്റ് സമയമെടുത്താണ് ബജറ്റവതരണം നടത്തിയത്. രണ്ടാം മോദിസര്‍ക്കാരിന്റെ ബജറ്റവതരണത്തില്‍ രണ്ട് മണിക്കൂര്‍ 15 മിനിറ്റായിരുന്നു. എന്നാല്‍ അന്ന് കുറിച്ച റെക്കോര്‍ഡ് നിര്‍മല തന്നെ തിരുത്തിക്കുറിക്കുകയായിരുന്നു.

രണ്ടു മണിക്കൂര്‍ 40 മിനിറ്റ് ആയപ്പോള്‍ ബാക്കി വായിച്ചതായി കണക്കാക്കാന്‍ സ്പീക്കറോട് അഭ്യര്‍ത്ഥിച്ച് അവര്‍ ഇരുന്നു. അവസാന പേജുകള്‍ വായിക്കാതെ ബജറ്റ് പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വച്ച് അവര്‍ ഇരുന്നു. ഇടയ്ക്ക് അല്പം വിശ്രമിച്ച ശേഷം ബജറ്റ് വായന തുടരാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇതോടെ ബജറ്റ് പാര്‍ലമെന്റില്‍ വച്ച് വായന അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉപദേശിച്ചു.തുടര്‍ന്ന് ലോക്സഭ തിങ്കളാഴ്ചത്തേക്കു പിരിയുന്നതായി സ്പീക്കര്‍ ഓം ബിര്‍ല അറിയിച്ചു.

ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റ് പ്രസംഗമാണ് ശനിയാഴ്ച കണ്ടത്. രണ്ട് മണിക്കൂറും 40 മിനിറ്റും നീണ്ട ബജറ്റ് പ്രസംഗത്തില്‍ മുഴുവനും വായിച്ചുതീര്‍ക്കാന്‍ കഴിയാതെ ധനമന്ത്രി നിര്‍മല സീതാരാമന്‍ ക്ഷീണിച്ചു.ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റ് വായിച്ചുവെന്ന റെക്കോര്‍ഡും നിര്‍മ്മലയ്ക്കാണ്. അതിന് മുമ്പ് ജസ്വന്ത് സിങിന്റെ പേരിലായിരുന്നു റെക്കോര്‍ഡ്. 2003-ല്‍ രണ്ട് മണിക്കൂര്‍ 13 മിനിറ്റായിരുന്നു ജസ്വന്ത് സിങിന്റെ ബജറ്റവതരണം. 2014-ല്‍ അരുണ്‍ ജെയ്റ്റ്ലി രണ്ട് മണിക്കൂര്‍ 10 മിനിറ്റെടുത്ത് ബജറ്റവതരണം നടത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button