തിരുവനന്തപുരം: വനിതാ മതിലില്‍ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് കത്തയച്ച് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. വനിതാ മതിലിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കാതെ ഉരുണ്ടുകളിക്കുകയാണെന്നും മുല്ലപ്പള്ളി പ്രതികരിച്ചു. വനിതാമതിലിനു പിന്നിലെ കാരണം, ശബരിമലയിലെ യുവതീപ്രവേശമാണെന്ന് തുറന്നു പറയാന്‍ സര്‍ക്കാരിനു നട്ടെലില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതികരിച്ചു.
നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി ഏതാനും ഹൈന്ദവ സംഘടനകളെ മാത്രമായി വിളിച്ചു മതില്‍ കെട്ടിയാല്‍ മതിയോയെന്ന് മുല്ലപ്പള്ളി കത്തില്‍ ചോദിച്ചു. അതുകൊണ്ടുതന്നെയാണ് വനിതാ മതില്‍ സമൂഹത്തില്‍ വര്‍ഗീയ ധ്രൂവീകരണത്തിന് കാരണമാകുമെന്നു പറയുന്നത്. കൂടാതെ വര്‍ഗീയ നിലപാടുകള്‍ സ്വീകരിക്കുന്നവര്‍ പിണറായിക്കു സിന്ദാബാദ് വിളിക്കുകയാണെങ്കില്‍ അവരുടെ നിലപാടുകളെ സിപിഎം വിശുദ്ധവല്‍ക്കരിക്കുകയാണു ചെയ്യുന്നതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ കത്തിലൂടെ പ്രതികരിച്ചു. നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാനാണെന്നത് വെറുമൊരു മൂടുപടംമാത്രമാണെന്നും അദ്ദേഹം കത്തില്‍ വിശദീകരിക്കുന്നു.
Post Your Comments