തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രാഷ്ട്രപതിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പിണറായി സര്‍ക്കാര്‍ കത്ത് അയച്ചു. ഗവര്‍ണര്‍ ചുമതല നിറവേറ്റുന്നില്ലെന്നും പ്രോട്ടോക്കോള്‍ ലംഘനം നിരന്തരം നടത്തുന്നുവെന്നുമാണ് കത്തിലുടനീളം വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.
ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ ഏറെ നാളായി നിലനില്‍ക്കുന്ന തര്‍ക്കത്തില്‍ ഏറെ ഗൗരവമുള്ള നടപടിയാണ് സംസ്ഥാനത്തിന്റെ ഭാഗത്ത് നിന്ന് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. നിയമസഭ പാസാക്കിയ ബില്ലുകള്‍ ഒപ്പിടാതെ തടഞ്ഞുവെച്ച നടപടിയിലാണ് ഗവര്‍ണര്‍ ചുമതലകള്‍ നിറവേറ്റുന്നില്ലെന്ന വിമര്‍ശനം സര്‍ക്കാര്‍ ഉന്നയിക്കുന്നത്. ഇത് മുന്‍നിര്‍ത്തിയാണ് ഇപ്പോള്‍ അയച്ചിരിക്കുന്ന കത്തും. കഴിഞ്ഞ ദിവസം സുരക്ഷാ ഉദ്യോഗസ്ഥരുടെയും പൊലീസിന്റെയും സുരക്ഷയെ അവഗണിച്ച് കോഴിക്കോട് തെരുവുകളില്‍ ഗവര്‍ണര്‍ നടന്ന് ജനങ്ങളോട് കുശലം ചോദിച്ച സംഭവം ഗുരുതരമായ പ്രോട്ടോക്കോള്‍ ലംഘനമാണെന്നും കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.
Post Your Comments