News

നവകേരള സദസിന് മുൻപ് മന്ത്രിസഭാ പുനഃസംഘടന വേണം: എൽഡിഎഫിന് കത്ത് നൽകി കേരളാ കോൺഗ്രസ് (ബി)

തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയുടെ പുനഃസംഘടന വേഗത്തിൽ വേണമെന്നാവശ്യപ്പെട്ട് കേരളാ കോൺഗ്രസ് (ബി) ഇടത് മുന്നണി നേതൃത്വത്തിന് കത്ത് നൽകി. നവകേരള സദസിന് മുൻപ് പുനഃസംഘടന വേണമെന്നാണ് ഗണേഷ് കുമാർ വിഭാഗത്തിന്റെ ആവശ്യം. ഇത് സംബന്ധിച്ച് കേരളാ കോൺഗ്രസ് (ബി) ജനറൽ സെക്രട്ടറി വേണുഗോപാലൻ നായരാണ് എൽഡിഎഫ് നേതൃത്വത്തിന് കത്ത് നൽകിയത്.

സിപിഎം പരിപാടിയിലേക്ക് ലീഗിനെ ക്ഷണിച്ചത് തലയ്ക്ക് സുഖമില്ലാത്തവർ: ലീഗ് യുഡിഎഫിനെ വിട്ട് പോകില്ലെന്ന് കെ സുധാകരൻ

പാ‍ർട്ടിയിലെ ധാരണ പ്രകാരമാണ് നവംബറിൽ സർക്കാർ രണ്ടര വർഷം പൂർത്തിയാകും വരെ മന്ത്രി സ്ഥാനം ആവശ്യപ്പെട്ട് കത്ത് നൽകാതിരുന്നത്. ആദ്യ രണ്ടര വർഷം കെ കൃഷ്ണൻകുട്ടി, ആന്റണി രാജു എന്നിവർക്കും രണ്ടാമത്തെ രണ്ടര വർഷം ഗണേഷ് കുമാറിനും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിസ്ഥാനം നൽകുമെന്നത് എൽഡിഎഫ് നേതൃത്വം നേരത്തെ ഉറപ്പ് നൽകിയിരുന്നു. ഇതേത്തുടർന്നാണ് കേരളാ കോൺഗ്രസ് (ബി) കത്ത് നൽകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button