Latest NewsNewsInternational

‘വിജയിക്കാൻ സാധ്യത വളരെ കുറവ്’: എവറസ്റ്റ് കയറുന്നതിനിടെ മരിച്ചയാളുടെ അവസാന കത്ത് പുറത്ത്, സംഭവം 100 വർഷം മുൻപ്

കത്ത് എപ്പോഴും ഒരു ഓർമ്മയാകും. സ്നേഹത്തിന്റെയും പ്രണയത്തിന്റെയും വിരഹത്തിന്റെയും അടയാളമാണ് എക്കാലവും കത്ത്. അത്തരത്തിൽ കയ്‌പേറിയ ചില അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ടുള്ള ഒരു കത്ത് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു. 100 വർഷം പഴക്കമുണ്ട് ഈ കത്തിന്. ഏവറസ്റ്റ് പര്‍വ്വതാരോഹണത്തിനിടെ ഉണ്ടായ അപകടത്തില്‍ മരിച്ച് പോയ പർവതാരോഹകൻ ജോർജ്ജ് മല്ലോറി തൻ്റെ ഭാര്യക്ക് അയച്ച അവസാന കത്താണ് പുറത്തുവന്നിരിക്കുന്നത്.

1924-ൽ തൻ്റെ 37-ആം വയസ്സിലാണ് മറ്റൊരു പർവതാരോഹകനായ ആൻഡ്രൂ ഇർവിനോടൊപ്പം ജോർജ്ജ് മല്ലോറിയും എവറസ്റ്റിൽ അപ്രത്യക്ഷനായി. അവരിരുവരും എവറസ്റ്റ് കൊടുമുടിയിൽ എത്തിയോ എന്നത് ഇപ്പോഴും ദുരൂഹമായി തുടരുന്നു. വർഷങ്ങളോളം ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നു. ഒടുവിൽ 1999 -ൽ മല്ലോറിയുടെ മൃതദേഹം എവറസ്റ്റ് കൊടുമുടിക്ക് സമീപത്ത് നിന്ന് കണ്ടെത്തി. എന്നാൽ ഇർവിൻ്റെ മൃതശരീരം ഇതുവരെയും കണ്ടെത്തിയിട്ടില്ല.

ദുരന്തം നടന്ന് 100 വർഷങ്ങൾക്ക് ശേഷം, മല്ലോറിയും ഭാര്യ റൂത്തും തമ്മിലുള്ള കത്തുകൾ കേംബ്രിഡ്ജ് സർവകലാശാലയിലെ ഗവേഷകർ അടുത്തിടെ ഡിജിറ്റൈസ് ചെയ്തു. ഇതോടെയാണ് കത്തുകള്‍ സാമൂഹിക മാധ്യമ വായനക്കാരെയും ആകർഷിച്ചത്. 1924 മെയ് 27-ന് എവറസ്റ്റിലെ ഒരു ക്യാമ്പിൽ നിന്ന് അയച്ച തൻ്റെ അവസാന കത്തിൽ, തങ്ങളുടെ ഗ്രൂപ്പിന് പർവതാരോഹണം വിജയിക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് മല്ലോറി എഴുതി. 1924 മാർച്ച് 3 -ന് മല്ലോറിക്ക് എഴുതിയ ഒരേയൊരു കത്തിൽ തനിക്ക് അവനെ നഷ്ടമായെന്ന് റൂത്ത് പങ്കുവെച്ചു.

ഡിജിറ്റൈസ് ചെയ്ത കത്തുകൾ ജോർജ്ജ് മല്ലോറിയുടെ ജീവിതത്തെ തുറന്നു കാണിക്കുന്നതാണെന്ന് ഇൻഡിപെൻഡൻ്റ് റിപ്പോർട്ട് ചെയ്യുന്നു. 1921 -ലും 1922 -ലും എവറസ്റ്റിലേക്കുള്ള അദ്ദേഹത്തിൻ്റെ ആദ്യ പര്യവേഷണ ശ്രമങ്ങൾ ഉൾപ്പെടെ കത്തിൽ വ്യക്തമാണ്. ഒന്നാം ലോകമഹായുദ്ധ സമയത്ത് മല്ലോറിയുടെ അനുഭവങ്ങളും, പ്രത്യേകിച്ച് സോം യുദ്ധ സമയത്ത് പീരങ്കിപ്പടയിലെ അദ്ദേഹത്തിൻ്റെ സേവനവും കത്തുകളെ കുറിച്ചും മലോറിയുടെ കത്തുകളില്‍ വിവരിക്കുന്നു. 1999 -ൽ മല്ലോറിയുടെ ശരീരത്തിൽ നിന്ന് കണ്ടെടുത്ത മൂന്ന് കത്തുകൾ 75 വർഷത്തോളം ജാക്കറ്റിന്‍റെ പോക്കറ്റിൽ തന്നെ സൂക്ഷിക്കുകയായിരുന്നു. ഈ കത്തുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button