
മലപ്പുറം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനിയിലെ പ്രചാരണത്തില്‍ സജീവമായി രംഗത്തുണ്ടാകുമെന്ന് വ്യക്തമാക്കി മന്ത്രി കെ.ടി.ജലീല്‍. സ്ഥാനാര്‍ഥിയാകുമോ എന്ന ചോദ്യത്തിന് ‘ഞാന്‍ ഒരാള്‍ മാത്രമല്ല, കഴിവുള്ളവര്‍ പലരുമുണ്ട്’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 2019ല്‍ എല്‍ഡിഎഫ് വിജയിക്കുമെന്ന ഭയത്തിലാണ് ലീഗ് വിവാദങ്ങളുണ്ടാക്കുന്നതെന്നും മന്ത്രി കെ.ടി.ജലീല്‍ പറഞ്ഞു. സിപിഎമ്മുമായി അടുത്ത ബന്ധം നേരത്തേയുണ്ട്. സിപിഎമ്മിന്റെ സംരക്ഷണത്തിലുള്ള ആളെ തൊടാന്‍ കഴിയില്ലെന്നു പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നു. 2006 മുതലുള്ള പാര്‍ട്ടി സംരക്ഷണം ഇപ്പോഴും തുടരുന്നുവെന്നും അദ്ദേഹം പറയുകയുണ്ടായി.
Post Your Comments