ലഖ്നൗ : ബുലഗ്ഹര് സംഭവത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നതിന് തുടര്‍ന്ന് പ്രതിരോധത്തിലായ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പിന്തുണച്ച് ബിജെപി എംഎല്‍എ രംഗത്തെത്തി. യുപിയിലെ അനുപ്ഷെഹറില് നിന്നുള്ള ബിജെപി എംഎല്‍എയായ സഞ്ജയ് ശര്‍മ്മയാണ് വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയത്.
‘ഒരു പൊലീസ് ഓഫീസറുടേയും മറ്റൊരാളുടെയും മരണങ്ങള് മാത്രമാണ് നിങ്ങള്‍ കാണുന്നത്. 21 പശുക്കളുടെ മരണങ്ങള് നിങ്ങള്‍ കാണുന്നില്ല. പശുക്കളെ കൊന്നത് ആരെന്ന് കണ്ടെത്തണം. ഞങ്ങളുടെ ഗോമാതാവിനെ കൊന്നപ്പോഴാണ് അവിടെ പ്രതിഷേധമുയര്‍ന്നത്’, സഞ്ജയ് ശര്‍മ പറഞ്ഞു.
സംഭവത്തില്‍ യോഗി ആദിത്യ നാഥിനെ വിമര്‍ശിച്ച് 83 മുന്‍ സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ എഴുതിയ തുറന്ന കത്തിനേയും അദ്ദേഹം വിമര്‍ശിച്ചു. കത്തെഴുതുന്നതിന് മുന്‍പ് സംഭവ സ്ഥലം സന്ദര്‍ശിച്ച് വിഷയം ഒന്ന് മനസ്സിലാക്കണമായിരെന്നായിരുന്നു സഞ്ജയ് ശര്‍മ്മയുടെ പ്രതികരണം.
Post Your Comments