ലക്നൗ : രാജ്യമെങ്ങും കോവിഡ് വ്യാപനം രൂക്ഷമാകുകയാണ്. പല സംസ്ഥാനങ്ങളും വീണ്ടും ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാൽ രോഗവ്യാപന സമയത്തും നിയന്ത്രണങ്ങൾ ലംഘിക്കുകയാണ് പലരും. ഇസ്ലാമിക പുരോഹിതന്റെ സംസ്ക്കാര ചടങ്ങുകളിൽ നൂറ് കണക്കിന് അനുയായികൾ പങ്കെടുത്തു.
ശവസംസ്ക്കാര ചടങ്ങുകളിൽ പരമാവധി 20 പേർ മാത്രം പങ്കെടുക്കണമെന്ന സർക്കാർ നിർദേശം ഉള്ളപ്പോൾ ഉത്തർപ്രദേശിലെ ബാദൗൻ ജില്ലയിൽ ഇസ്ലാമിക പുരോഹിതനായ ഖാസി ഹസ്രത്ത് അബ്ദുൽ ഹമീദ് മുഹമ്മദ് സലിമുൽ ഖാദ്രിയുടെ സംസ്ക്കാര ചടങ്ങുകളിൽ പങ്കെടുത്തത് നൂറോളം പേർ. അനുയായികൾക്കിടയിൽ സലിം മിയാൻ എന്നറിയപ്പെടുന്ന ഇസ്ലാമിക പുരോഹിതൻ ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3:51 ഓടെയാണ് മരിച്ചത് . ഇദ്ദേഹത്തിന്റെ അനുയായികളുടെ ഒരു വലിയ സംഘമാണ് അന്ത്യോപചാരമർപ്പിക്കാൻ എത്തിയത് . ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.
ചടങ്ങിൽ പങ്കെടുക്കുത്തവർ മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും നിൽക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ് . ഉത്തർപ്രദേശിൽ മാസ്ക് ധരിക്കണമെന്ന് സർക്കാരിന്റെ കർശന നിർദേശമുണ്ട്
Post Your Comments