ദുബായ്: സൈബര്‍ ലോകത്തെ മിന്നും താരമാകുകയാണ് പതിമൂന്നുകാരനായ ആദിത്യന്‍ രാജേഷ്. മെബൈല്‍ ആപ്ലിക്കേഷനുകള്‍ നിര്‍മ്മിക്കുന്നതിന് വേണ്ടി സ്വന്തമായി കമ്ബനി നിര്‍മ്മിച്ചിരിക്കുകയാണ് ആദിത്യന്‍. പത്തനംതിട്ടയിലെ തിരുവല്ല സ്വദേശയാണ് ആദിത്യന്‍. ഒമ്ബതാമത്തെ വയസ്സില്‍ ആദ്യമായി ഒരു മൊബൈല്‍ ആപ്ലിക്കേന്‍ വികസിപ്പിച്ചെടുത്ത ഈ മിടുക്കന് യു എ ഇയിലെ ഏറ്റവും പ്രായം കുറഞ്ഞ സി ഇ ഒ എന്നാണ് വിശേഷണം.
കൊച്ചുമിടുക്കന്റെ അഞ്ചാമത്തെ വയസ്സിലാണ് മതാപിതാക്കള്‍ കേരളം വിട്ട് ദുബായിലേക്ക് പോകുന്നത്. അന്ന് മുതല്‍ കംപ്യൂട്ടറായിരുന്നു അവന്റെ കൂട്ടുകാര്‍. അങ്ങനെ തന്റെ ഒമ്ബതാമത്തെ വയസ്സില്‍ ‘ആശിര്‍വാദ് ബ്രൗസര്‍’ എന്ന പേരില്‍ ഒരു ബ്രൗസര്‍ വികസിപ്പിച്ചെടുക്കുകയായിരുന്നു. ശേഷം പതിമൂന്നാമത്തെ വയസ്സില്‍ ട്രിനെറ്റ് സോലൂഷന്‍സ് എന്ന കമ്ബനി തുടങ്ങി. ആദിത്യന് 18 വയസായാല്‍ മാത്രമേ ട്രിനെറ്റ് സോലൂഷന്‍സ് ഒരു കമ്ബനിയായി രജിസ്റ്റര്‍ ചെയ്യാന്‍ നിയമപ്രകാരം സാധിക്കുകയുള്ളു. ഇപ്പോള്‍ അധ്യാപകര്‍ക്ക് ക്ലാസുകള്‍, പരീക്ഷകള്‍, മാര്‍ക്ക് എന്നിവയൊക്കെ വേഗം അറിയാനും രേഖപ്പെടുത്താനും വേണ്ടിയുള്ള മൊബൈല്‍ ആപ്ലിക്കേഷന്റെ പണിപ്പുരയിലാണ് ആദിത്യന്‍. നിരവധി കമ്ബനികള്‍ക്ക് വേണ്ടി ആദിത്യന്‍ സൗജന്യമായി ആപ്പുകള്‍ തയ്യാറാക്കുന്നുണ്ട്
Post Your Comments