ന്യൂ ഡൽഹി : ലൈംഗിക ആരോപണ പരാതിയിൽ ഷൊർണ്ണൂർ എം എൽ എ പി കെ ശശിക്കെതിരായ സംസ്ഥാന കമ്മിറ്റിയുടെ നടപടി അംഗീകരിച്ചുവെന്ന് സി പി എം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ആറ് മാസത്തെ സസ്പെന്ഷന് ചെറിയ ശിക്ഷയല്ല. സസ്പെന്ഷന് കഴിഞ്ഞ് തിരിച്ചെത്തിയാല്‍ ശശി പാര്‍ട്ടിയിലെ അംഗം മാത്രമായിരിക്കും. പഴയ പദവികള്‍ ശശിയ്ക്ക് കിട്ടണമെന്നില്ലെന്നും എം എല്‍ എ സ്ഥാനം രാജിവയ്ക്കേണ്ടതില്ലെന്നും കേന്ദ്രകമ്മിറ്റിയോഗത്തിന് ശേഷം യെച്ചൂരി പറഞ്ഞു.
കോൺഗ്രസിന് കേരളത്തിൽ ബി ജെ പി നയമാണെന്ന നിലപാട് ഇന്ന് ചേര്‍ന്ന സി പി എം കേന്ദ്ര കമ്മിറ്റിയിൽ ഉയർന്നു. വിശ്വാസികളെ സി പി എമ്മിനെതിരാക്കാൻ നീക്കം നടക്കുന്നു. ബി ജെ പിയുടെയും കോൺഗ്രസിൻറെയും കള്ളപ്രചരണം തടയാനുള്ള സി പി എമ്മിൻറെ പരിപാടികളോട് ജനങ്ങൾ സഹകരിക്കണമെന്നും ലോക്സഭയിൽ സി പി എം മത്സരിക്കാത്ത എല്ലായിടത്തും ബി ജെ പിയെ പരാജയപ്പെടുത്താൻ ആഹ്വാനം നല്‍കുമെന്നും യോഗം വ്യക്തമാക്കി.
Post Your Comments