Latest NewsIndia

സിഖ് വിരുദ്ധ കലാപം; മുന്‍ കോണ്‍ഗ്രസ് എം പി കുറ്റക്കാരന്‍

സിഖ് വിരുദ്ധ കലാപത്തില്‍ സജ്ജന്‍ കുമാറിന് ജീവപര്യന്തം

1984 ലെ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ സജ്ജന്‍ കുമാർ കുറ്റക്കാരനെന്ന് കോടതി വിധിച്ചു. സജ്ജന്‍ കുമാറിനെ വെറുതെ വിട്ട വിചാരണ കോടതി വിധിയ്‌ക്കെതിരെയുള്ള അപ്പീലില്‍ ആയിരുന്നു ദില്ലി ഹൈക്കോടതി ഇന്ന് വിധി പുറപ്പെടുവിച്ചത്. സജ്ജന്‍ കുമാറിനെ വെറുതെ വിട്ട വിചാരണ കോടതി വിധി ദില്ലി ഹൈക്കോടതി റദ്ദാക്കി ജീവപര്യന്തം തടവ് ശിക്ഷ വിധിക്കുകയായിരുന്നു .  സംഭവം നടന്ന് 16 വര്‍ഷങ്ങള്‍ക്കുശേഷമാണ് തനിക്കെതിരേ ആരോപണമുണ്ടായതെന്ന സജ്ജന്‍കുമാറിന്റെ വാദത്തെ തുടര്‍ന്ന് 2013 മെയ് മാസത്തില്‍ കോടതി സജ്ജന്‍കുമാറിനെ വെറുതെ വിട്ടിരുന്നു.

എന്നാൽ ഈ വിധിയ്‌ക്കെതിരെ സിബിഐ ദില്ലി ഹൈക്കോടതിയെ സമീപിക്കുകയും കഴിഞ്ഞ ഒക്ടോബര്‍ 29ന് വാദം പൂര്‍ത്തിയാവുകയും ചെയ്തിരുന്നു. കേസില്‍ സജ്ജന്‍ കുമാറിനൊപ്പം പ്രതി ചേര്‍ത്തിരുന്ന മുന്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ ബല്‍വാന്‍ കൊക്കര്‍, കിഷന്‍ കൊക്കര്‍, മഹേന്ദര്‍ യാദവ്, ഗിര്‍ധാരി ലാല്‍, മുന്‍ നേവല്‍ ഓഫീസര്‍ ഭഗ്മാല്‍ എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.

രാജ് നഗറിലുള്ള ദില്ലി കന്റോണ്‍മെന്റ് ഹൗസിലെ ഒരു കുടുംബത്തിലെ അഞ്ചുപേരെ 1984 നവംബര്‍ ഒന്നിന് കൊലപ്പെടുത്തിയെന്നതാണ് ഇവര്‍ക്കെതിരെയുള്ള കേസ്. പ്രതികളായ മുന്‍ എംഎല്‍എ മഹേന്ദര്‍ യാദവ്, കിഷന്‍ കൊക്കര്‍ എന്നിവര്‍ക്ക് കോടതി ശിക്ഷയും വിധിച്ചിരുന്നു. ഇന്ദിരാ ഗാന്ധി വധത്തെ തുടര്‍ന്ന് ദില്ലിലുണ്ടായ കലപാത്തില്‍ മൂവായിരത്തോളം സിക്ക് വംശജര്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. എന്നാല്‍ പതിനായിരത്തിലധികം സിഖുകാര്‍ കൊല്ലപ്പെട്ടതായാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button