ന്യൂഡൽഹി: മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ഇന്ദിരാഗാന്ധിയെ വെടിവെച്ച് കൊലപ്പെടുത്തിയവരെ രക്തസാക്ഷികളായി പ്രകീർത്തിച്ച് ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി (എസ്ജിപിസി). ഇന്ദിരാ ഗാന്ധിയുടെ അംഗരക്ഷകരായിരുന്ന സത്‌വന്ത് സിംഗ്, കെഹാർ സിംഗ് എന്നിവരെയാണ് കമ്മിറ്റി പ്രകീർത്തിച്ചത്. ഇവരുടെ കുടുംബാഗങ്ങളെ വിളിച്ച് ആദരിക്കുകയും ചെയ്തു.
1984- ൽ മുൻ പ്രധാനമന്ത്രിയെ വെടിവെച്ച് കൊലപ്പെടുത്തിയതിന്, 1989 ജനുവരി ആറിനാണ് ഇരുവരേയും തൂക്കിലേറ്റിയത്. അതിന്റെ സ്മരണയിൽ കഴിഞ്ഞ ദിവസം ഗുരുദ്വാര ജങ്ക ബുണ്ടയിലെത്തി നേതാക്കൾ കൊലയാളികൾക്ക് ആദരാഞ്ജലി അർപ്പിച്ചു. എന്നാൽ ഇത് ആദ്യമായല്ല ഇന്ദിരാ ഗാന്ധിയുടെ കൊലയാളികൾക്ക് വേണ്ടി സിഖ് സമൂഹം പ്രാർത്ഥന നടത്തുന്നത്. എല്ലാ വർഷവും ഇത്തരം പ്രാർത്ഥനകൾ ഈ ദിവസം നടക്കാറുണ്ടെന്നാണ് വിവരം. കൊലയാളികൾക്ക് വേണ്ടി പ്രാർത്ഥന നടത്തിയ സിഖ് കമ്മിറ്റി ഇവരുടെ കുടുംബത്തെ ആദരിച്ചു.
ഗ്യാനി ഗുർമീന്ദർ സിംഗ്, എസ്ജിപിസി അംഗങ്ങളായ മഞ്ജിത് സിംഗ് ഭുരാകോഹ്ന, അഡ്വക്കേറ്റ് ഭഗവന്ത് സിംഗ് സിയാൽക്ക എന്നിവർ ചേർന്ന് അവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. ‘രക്തസാക്ഷികളായ’ സത്‌വന്ത് സിംഗ്, കെഹാർ സിംഗ് എന്നിവരെ ഡൽഹി ജയിലിൽ വെച്ച് തൂക്കിലേറ്റുകയായിരുന്നു. ജയിലിൽ തന്നെയാണ് അവരുടെ മൃതദേഹം സംസ്‌കരിച്ചത്. അതേസമയം പഞ്ചാബിൽ കർഫ്യൂ പുറപ്പെടുവിച്ചിരുന്നു’. സംഘടന ട്വിറ്ററിൽ കുറിച്ചു.
Post Your Comments