ന്യൂ ഡൽഹി : സുരക്ഷാ ജീവനക്കാരുടെ വെടിയേറ്റ് മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ പോലെ താനും കൊല്ലപ്പെടുമെന്ന് ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി പാർട്ടിയുടെ തലവനുമായ അരവിന്ദ് കെജ്‌രിവാൾ. ഭാരതീയ ജനതാ പാർട്ടി തന്റെ പുറകേ തന്നെയുണ്ട്. ഒരു ദിവസം അവർ തന്നെ കൊല്ലുമെന്നു അദ്ദേഹം പറഞ്ഞു. അതോടൊപ്പം തന്നെ ബിജെപിക്ക് തന്നെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും റിപ്പോർട്ട് ചെയ്യുന്നയാളാണ് തന്റെ സ്വകാര്യ സുരക്ഷാ ജീവനക്കാരനെന്നു ഡൽഹി മുഖ്യമന്ത്രി ആരോപിക്കുന്നു.
എന്നാൽ ഈ ആരോപണം തള്ളിക്കൊണ്ട് ഡൽഹി പോലീസ് രംഗത്തെത്തി. ജോലിയിൽ ആത്മാർത്ഥതയുള്ള പൊലീസ് ഉദ്യോഗസ്ഥരെയാണ് മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്. ഡൽഹി പോലീസ് ഡൽഹി മുഖ്യമന്ത്രിക്ക് മാത്രമല്ല സുരക്ഷയൊരുക്കുന്നതെന്നും നിരവധി പ്രമുഖ വ്യക്തികൾക്ക് സുരക്ഷയൊരുക്കുന്നുണ്ടെന്നും ഡൽഹി പൊലീസ് വക്താവ് വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
Post Your Comments