India

സ്ത്രീധന തർക്കം; ഭർതൃവീട്ടുകാർ യുവതിയോട് ചെയ്തത് കൊടുംക്രൂരത

ധൽബാദ്: സ്ത്രീധനത്തെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് യുവതിയെ ഭർതൃവീട്ടുകാർ ജീവനോടെ ചുട്ടുകൊലപ്പെടുത്തി. ജാർഖണ്ഡിൽ ധൻബാദ് ജില്ലയിലെ മധുഘോരാ ​ഗ്രാമത്തിലാണ് സംഭവം. ഭർതൃവീട്ടുകാരുടെ ആവശ്യങ്ങൾ നിറവേറ്റാൻ സാധിക്കാത്തതിനെതുടർന്നാണ് നവവധുവിനെ കൊലപ്പെടുത്തിയതെന്നാരോപിച്ച് യുവതിയുടെ കുടുംബം പൊലീസിൽ പരാതി നൽകി.

വീട് സ്ത്രീധനമായി വേണമെന്ന് യുവതിയുടെ ഭർത്താവിന്റെ ബന്ധുക്കൾ ആവശ്യപ്പെട്ടിരുന്നു. കൂടാതെ മറ്റ് പല ആവശ്യങ്ങളും ഉന്നയിച്ചു. എന്നാൽ അതൊന്നും നിറവേറ്റാൻ യുവതിയുടെ കുടുംബത്തിന് കഴിയാതെ വന്നതോടെ ഭർത്താവും കുടുംബവും യുവതിയെ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും ബർവാഡ പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button