ബ്യൂണസ് ഐറിസ്: ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയ്ക്ക് ഇപ്പോള്‍ വീടുമില്ല കാമുകിയുമില്ല. മറഡോണയെ കാമുകി വീട്ടില്‍ നിന്നും പുറത്താക്കി. പ്രണയം തകര്‍ന്നതോടെയാണ് കാമുകിയായ 28കാരി റോസിയോ ഒലീവ 58കാരനായ മറഡോണയെ പുറത്താക്കിയത്. മറഡോണ തന്നെ കാമുകിക്ക് നേരത്തേ പ്രേമസമ്മാനമായി നല്കിയ വീടാണിതെന്നതാണ് മറ്റൊരു രസകരമായ യാഥാര്‍ത്ഥ്യം.
മുന്‍ ഫുട്ബോള്‍ താരമായ ഒലീവ 2012ലാണ് മറഡോണയുമായി അടുക്കുന്നത്. ഇതോടെ മറഡോണ ആദ്യ ഭാര്യ ക്ലോഡിയയുമായുളള 17 വര്‍ഷം നീണ്ട ദാമ്പത്യം അവസാനിപ്പിക്കുകയും ചെയ്തു. പിന്നീട് ഒലീവയുമായി ഒരുമിച്ച് താമസിച്ച് വരികയായിരുന്നു.
റഷ്യന്‍ ലോകകപ്പിനിടെ ഒലീവയ്ക്ക് മറഡോണ മോതിരം കൈമാറുകയും ഇരുവരും ഉടന്‍ വിവാഹിതരാകുമെന്ന വാര്‍ത്തകളും വന്നിരുന്നു. അതിനിടെയാണ് ഇരുവരും അടിച്ചുപിരിയുന്നത്.മറഡോണയുമായുളള ബന്ധം അവസാനിപ്പിച്ചതായി ഒലീവ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. ഒരാഴ്ച നീണ്ട നിരന്തരമായ കലഹത്തെ തുടര്‍ന്നാണ് തീരുമാനമെന്നും ഒലീവ വ്യക്തമാക്കി.
Post Your Comments