ന്യൂഡൽഹി: 2015 ലോകകപ്പിൽ തന്നെയും സച്ചിൻ തെൻഡുൽക്കറിനെയും വീരേന്ദർ സേവാഗിനെയും ഒരുമിച്ചു കളിപ്പിക്കില്ലെന്ന് മഹേന്ദ്രസിംഗ് ധോണി മൂന്ന് വർഷങ്ങൾക്ക് മുൻപ് തന്നെ പറഞ്ഞിരുന്നതായി ഗൗതം ഗംഭീറിന്റെ വെളിപ്പെടുത്തൽ. ധോണി ഇത്തരമൊരു പ്രസ്താവന നടത്തിയത് കനത്ത ആഘാതമായിരുന്നുവെന്നും ഗംഭീർ വെളിപ്പെടുത്തി. ഏതൊരു ക്രിക്കറ്റ് താരത്തെ സംബന്ധിച്ചും ഇതു ഷോക്കായിരിക്കും. 2015 ലോകകപ്പിൽ നിങ്ങൾ ടീമിലുണ്ടാകില്ലെന്ന് ആരോടെങ്കിലും 2012ൽ തന്നെ പറഞ്ഞിട്ടുള്ളതായി ഞാൻ കേട്ടിട്ടില്ല. ഫോം നിലനിർത്താനും റൺസ് നേടാനും സാധിക്കുമെങ്കിൽ പ്രായം വെറും നമ്പർ മാത്രമാണെന്ന് വിശ്വസിക്കുന്നയാളാണ് ഞാനെന്ന് താരം പറയുകയുണ്ടായി. അതേസമയം ക്രിക്കറ്റ് കരിയറിൽ താൻ കണ്ട ഏറ്റവും മികച്ച ക്യാപ്റ്റൻ അനിൽ കുംബ്ലെയാണെന്നും ഗംഭീർ വ്യക്തമാക്കി. 2007–08 കാലഘട്ടത്തിലാണ് ഗൗതം ഗംഭീർ കുംബ്ലെയുടെ ക്യാപ്റ്റൻസിയിൽ കളിച്ചിട്ടുള്ളത്.
Post Your Comments