മുംബൈ: ഐപിഎല്‍ 15-ാം സീസൺ ആരംഭിക്കാൻ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ലഖ്‌നൗ ടീം നായകന്‍ കെഎല്‍ രാഹുലിന് മുന്നറിപ്പുമായി ടീം മെന്ററും മുൻ ഇന്ത്യൻ താരവുമായ ഗൗതം ഗംഭീര്‍. ഇന്ത്യന്‍ ക്യാപ്റ്റനാവുകയെന്ന ലക്ഷ്യം വെച്ചുകൊണ്ട് രാഹുല്‍ കളിക്കരുതെന്നും സ്വയം പ്രകടിപ്പിച്ച് കളിക്കാനുള്ള ഫ്ലാറ്റ് ഫോമാണ് ഐപിഎല്ലെന്നും ഗംഭീര്‍ നിര്‍ദ്ദേശിച്ചു.
‘ദേശീയ ടീമിലെ ഇടത്തിന് വേണ്ടി ഐപിഎല്‍ കളിക്കരുത് എന്നാണ് എന്റെ വിശ്വാസം. സ്വയം പ്രകടിപ്പിച്ച് കളിക്കാനുള്ള ഫ്ലാറ്റ് ഫോമാണ് ഐപിഎല്‍. എന്നാല്‍, ഇന്ത്യന്‍ ക്യാപ്റ്റനാവാന്‍ ഐപിഎല്‍ സഹായിക്കുമെന്ന് എനിക്ക് തോന്നുന്നില്ല.’
Read Also:- ചര്‍മ്മ പ്രശ്നങ്ങള്‍ അകറ്റാൻ!
‘ബാറ്റ് ചെയ്യുന്ന ക്യാപ്റ്റനെയാണ് ലഖ്നൗവിന് വേണ്ടത്. അല്ലാതെ, ക്യാപ്റ്റനായ ബാറ്റ്സ്മാനെയല്ല. അതിന്റെ വ്യത്യാസം രാഹുലിന് മനസിലാവുമെന്ന് ഞാന്‍ കരുതുന്നു. വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ ക്യാപ്റ്റന്‍ പഠിച്ചിരിക്കണം. രാഹുലും വെല്ലുവിളികള്‍ ഏറ്റെടുക്കണം. ദക്ഷിണാഫ്രിക്കന്‍ താരം ക്വിന്റണ്‍ ഡികോക്കാണ് ടീമിന്റെ വിക്കറ്റ് കീപ്പർ. അതിനാൽ, രാഹുലിന് കുറച്ച് കൂടി ഫ്രീയായി കളിക്കാം’ ഗംഭീര്‍ പറഞ്ഞു.
Post Your Comments