മുംബൈ: ഇന്ത്യൻ നായകൻ രോഹിത് ശർമ്മയെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരങ്ങൾ. ഐപിഎല്ലില്‍ താൻ ക്യാപ്റ്റനായിരിക്കെ ഏറ്റവും കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തിയ എതിർ ക്യാപ്റ്റൻ ആരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീര്‍. എംഎസ് ധോണിയോ വിരാട് കോഹ്ലിയോ അല്ലെന്നും രോഹിത് ശര്‍മയാണ് തന്റെ ഉറക്കം കെടുത്തിയതെന്നും ഗംഭീര്‍ പറയുന്നു.
‘നായകനെന്ന നിലയില്‍ എന്റെ ഉറക്കം കെടുത്തിയ ഒരേയൊരു വ്യക്തി രോഹിത് ശര്‍മയാണ്. ക്രിസ് ഗെയ്ല്‍, എബി ഡിവില്ലിയേഴ്‌സ്, ഡേവിഡ് വാർണർ തുടങ്ങിയ താരങ്ങളൊന്നും പ്രശ്‌നമായിരുന്നില്ല. എന്നാല്‍, രോഹിത് ശര്‍മ, അവനാണ് എനിക്ക് ഉറക്കമില്ലാത്ത രാത്രികള്‍ നല്‍കിയത്. ഐപിഎല്ലിന്റെ ചരിത്രത്തില്‍ രോഹിത്തിനെപ്പോലെ മിടുക്കനായ മറ്റൊരു നായകനില്ല’ ഗംഭീര്‍ പറഞ്ഞു.
അതേസമയം, രോഹിത് ശര്‍മയെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ പേസ് ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാനും രംഗത്തെത്തി. മുംബൈ ഇന്ത്യന്‍സ് ചരിത്രത്തിലെ ടോപ് ഫോര്‍ താരങ്ങളെ തിരഞ്ഞെടുത്താല്‍ അതിലൊരാള്‍ രോഹിത് ശര്‍മയായിരിക്കുമെന്നാണ് ഇര്‍ഫാന്‍ പറയുന്നത്. ‘ മുംബൈ ഇന്ത്യന്‍സിന്റെ ഐപിഎല്‍ ചരിത്രത്തില്‍ എക്കാലത്തും ഓര്‍മ്മിക്കപ്പെടുന്ന പേരാണ് രോഹിത് ശര്‍മയുടേത്. മുംബൈയുടെ എക്കാലത്തെയും മികച്ച നാല് താരങ്ങളെ പരിഗണിച്ചാല്‍ അതിലൊരാള്‍ രോഹിത് ശര്‍മയാവും’ ഇര്‍ഫാന്‍ പറഞ്ഞു.
Post Your Comments