Latest NewsCricketNewsSports

രാഹുലിന് നേരെ കണ്ണുരുട്ടി ഗംഭീര്‍: ചിത്രം ഏറ്റെടുത്ത് ആരാധകർ

മുംബൈ: ഐപിഎല്‍ എലിമിനേറ്ററില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് തോറ്റ് പുറത്തായതിന് പിന്നാലെ ക്യാപ്റ്റന്‍ കെഎല്‍ രാഹുലിന്റെയും ടീം മെന്‍റർ ഗൗതം ഗംഭീറിന്റെയും ചിത്രം ഏറ്റെടുത്ത് ആരാധകർ. രാഹുലിന് നേരെ ഗംഭീര്‍ ദേഷ്യത്തോടെ എന്തോ പറയുന്ന ചിത്രമാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 208 റണ്‍സടിച്ചപ്പോള്‍ ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ പൊരുതിയിട്ടും ലഖ്നൗവിന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 196 റൺസ് എടുക്കാനെ കഴിഞ്ഞുള്ളൂ. 58 പന്തില്‍ 79 റണ്‍സെടുത്ത രാഹുല്‍ ലഖ്നൗവിന്‍റെ ടോപ് സ്കോററായെങ്കിലും ടീമിന്‍റെ ജയം ഉറപ്പിക്കാനാവാതെ പത്തൊമ്പതാം ഓവറില്‍ ഹേസല്‍വുഡിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി.

മത്സരശേഷം സമ്മാനദാന ചടങ്ങിന് നില്‍ക്കുമ്പോള്‍ രാഹുലിന് നേരെ തുറിച്ചുനോക്കി എന്തോ പറയുന്ന ഗൗതം ഗംഭീറിന്‍റെയും തല ചൊറിഞ്ഞ് നില്‍ക്കുന്ന രാഹുലിന്‍റെയും ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തത്.

Read Also:- പഴത്തൊലി കളയല്ലേ, പലതുണ്ട് ഗുണങ്ങൾ!

ഇത്തവണ ഫൈനലില്‍ എത്താതെ പുറത്തായെങ്കിലും അടുത്ത തവണ ശക്തമായി തിരിച്ചുവരുമെന്ന് മത്സരശേഷം ഗംഭീര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു. പുതിയ ടീമായ ലഖ്നൗവിനെ സംബന്ധിച്ചിടത്തോളം പ്ലേ ഓഫിലെത്താനായത് മഹത്തായ നേട്ടമാണെന്നും ഗംഭീര്‍ വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button