UAELatest NewsGulf

വാട്ട്സാപ്പില്‍ താമാശയ്ക്ക് ‘ഇഡിയറ്റ്’ പദപ്രയോഗം ; യുവാവിന് തടവും കനത്ത പിഴയും

അബുദാബി :  വാട്ട്സാപ്പില്‍ തമാശക്ക് യുവതിയെ ഇഡിയെറ്റെന്ന് വിളിച്ചതിന് അറബ് യുവാവിനെ കോടതി ശിക്ഷിച്ചു. രണ്ട് മാസം ജയില്‍ ശിക്ഷയും 20,000 ദിര്‍ഹം പിഴയുമാണ് കോടതി ശിക്ഷയായി വിധിച്ചിരിക്കുന്നത്. വാട്ട് സാപ്പില്‍ സ്നേഹത്തിന‍്റെ പേരിലാണ് യുവതിയെ അത്തരത്തില്‍ വിളിച്ചതെന്ന് യുവാവ് വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല .

സോഷ്യല്‍ മീഡിയയിലുടെ മറ്റുളളവരെ അപഹാസ്യപ്പെടുത്ത രീതിയിലോ മാനസിക സംഘര്‍ഷമുണ്ടാക്കുന്ന വിധത്തിലോ വാക്കുകളോ മറ്റ് ഉളളടക്കങ്ങളോ മറുവശത്തേക്ക് അയച്ച് ആ വ്യക്തി പരാതിപ്പെടുന്ന പക്ഷം ആ പ്രവൃത്തി ചെയ്യുന്നയാളുടെ മേല്‍ ശിക്ഷ വിധിക്കുമെന്ന് കോടതി അറിയിച്ചു. ഇത്തരത്തിലുളള സന്ദേശങ്ങളോ ഉളളടക്കങ്ങളോ അറിയാതെയാണ് അയക്കപ്പെട്ടെതെങ്കിലും കുറ്റം ചെയ്തതായി കണക്കാക്കപ്പെടുമെന്നും കോടതി വ്യക്തമാക്കി.

യുവാവ് താമശയ്ക്കാണ് സന്ദേശം അയച്ചതെങ്കിലും ഇഡിയറ്റ് എന്ന് വിളിച്ചത് യുവതി കാര്യമായിട്ടെടുക്കുകയും കോടതില്‍ പരാതിപ്പെടുകയായിരുന്നു ഇതോടെയാണ് കോടതി യുവാവിനെ ശിക്ഷിച്ചത്. ഇത്തരത്തിലുളള കേസുകള്‍ക്ക് 2 ,50,000 ദിര്‍ഹം മുകല്‍ 1 മില്യണ്‍ വരെ പിഴ വിധിക്കാമെന്നാണ് നിയമം.

shortlink

Related Articles

Post Your Comments

Related Articles


Back to top button