Latest NewsKeralaNews

പൊതുമുതല്‍ നശിപ്പിച്ചു, സിപിഎം നേതാക്കളായ എ.എ. റഹീമും എം. സ്വരാജും കുറ്റക്കാരെന്ന് കോടതി

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് നടന്ന വിദ്യാഭ്യാസ സമരം അക്രമാസക്തമായതുമായി ബന്ധപ്പെട്ട കേസില്‍ എ.എ. റഹീം എംപിയും എം. സ്വരാജും കുറ്റക്കാരെന്ന് കോടതി. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷല്‍ മജിസ്‌ട്രേട്ട് കോടതിയാണ് ഇരുവരെയും കുറ്റക്കാരെന്ന് കണ്ടെത്തിയത്.

Read Also: വ്യാജരേഖയുണ്ടാക്കി സര്‍വീസിനെത്തിയ രണ്ട് ടൂറിസ്റ്റ് ബസുകള്‍ എംവിഡി പിടിച്ചെടുത്തു

2010ല്‍ യുഡിഎഫ് സര്‍ക്കാറിന്റെ വിദ്യാഭ്യാസ നയങ്ങള്‍ക്കെതിരെ എസ്എഫ്ഐ നടത്തിയ മാര്‍ച്ചിലെ സംഘര്‍ഷത്തിലാണ് കേസ്. പൊതുമുതല്‍ നശിപ്പിച്ചതിനെതിരെ അടക്കമാണ് മ്യൂസിയം പൊലീസ് കേസെടുത്തത്.

പ്രതിഷേധം അക്രമാസക്തമായതിനെ തുടര്‍ന്ന് 150 ഓളം പ്രവര്‍ത്തകര്‍ പോലീസിന്റെ ബാരിക്കേഡ് തകര്‍ക്കുകയും വാഹനങ്ങള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button