KeralaLatest NewsNews

ആലപ്പുഴ ദേശീയ പാതയിലെ അപകടം: യുവതിക്ക് ഒരു കോടി ആറ് ലക്ഷം നഷ്ടപരിഹാരം വിധിച്ച് കോടതി

ചേർത്തല: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായ യുവതിക്ക് നഷ്ടപരിഹാരം വിധിച്ച് കോടതി. പലിശയുൾപ്പെടെ 1,06,50,000 രൂപാ നഷ്ടപരിഹാരം നൽകണമെന്നാണ് കോടതി വ്യക്തമാക്കിയിട്ടുള്ളത്. ചേർത്തല കൊക്കോതമംഗലം കൂവക്കൽവീട്ടിൽ ജോസഫൈൻ ജോസഫിനാണ് കോടതി നഷ്ടപരിഹാരം വിധിച്ചത്. ഇൻഷ്വറൻസ് കമ്പനി ഒരുമാസത്തിനകം തുക നൽകണമെന്നാണ് കോടതി നൽകിയിട്ടുള്ള നിർദ്ദേശം.

Read Also: ‘ബന്ധങ്ങളില്‍ നിന്ന് ബന്ധങ്ങളിലേക്കായിരുന്നു എന്റെ യാത്ര, എന്റെ മുന്‍ കാമുകന്‍മാരെല്ലാം മികച്ചവര്‍: പ്രിയങ്ക ചോപ്ര

ആലപ്പുഴ പ്രിൻസിപ്പൽ എംഎസി ടി ജഡ്ജ് ജോഷി ജോൺ ആണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. 2017 മാർച്ച് 18 ന് ദേശീയപാതയിൽ അരൂർ കുമർത്തുപടി ക്ഷേത്രത്തിനു സമീപത്ത് വെച്ചാണ് ജോസഫൈന് അപകടം സംഭവിച്ചത്. ജോസഫൈൻ ഓടിച്ച സ്‌കൂട്ടറിൽ മറ്റൊരു സ്‌കൂട്ടർ ഇടിക്കുകയായിരുന്നു. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജോസഫൈന്റെ സംസാരശേഷി നഷ്ടമാകുകയും ചെയ്തിരുന്നു. അപകടം സമയത്ത് ജോസഫൈൻ ഗർഭിണിയായിരുന്നു. ജോസഫൈന്റെ കുട്ടി പ്രസവാനന്തരം മരിക്കുകയും ചെയ്തിരുന്നു.

Read Also: എം അടിക്കുമെന്നു പറഞ്ഞ ടീമിന് റിയാലിറ്റി ഷോയിൽ അവസരം, നമ്മുടെ കേരളം അധംപതിച്ചു കഴിഞ്ഞു: ഡോ. അനുജ ജോസഫ്

shortlink

Related Articles

Post Your Comments

Related Articles


Back to top button