കൊച്ചി: ലൈംഗികാരോപണക്കേസില്‍ മുകേഷിന് എറണാകുളം ജില്ലാ സെഷന്‍സ് കോടതിയില്‍ നിന്ന് താല്‍ക്കാലിക ആശ്വാസം. സെപ്റ്റംബര്‍ 3 വരെ മുകേഷിനെ അറസ്റ്റ് ചെയ്യുന്നത് കോടതി തടഞ്ഞു. മുകേഷ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഉത്തരവ്. കേസ് സെപ്റ്റംബര്‍ 3ന് കോടതി പരിഗണിക്കും.
കേസില്‍ തന്നെ ബ്ലാക്‌മെയില്‍ ചെയ്തതുള്‍പ്പെടെ തനിക്ക് അനുകൂലമായ നിരവധി കാര്യങ്ങളുണ്ട്. എന്നാല്‍ ഒരു മൊഴിയുടെ മാത്രം അടിസ്ഥാനത്തില്‍ തനിക്കെതിരെ പൊലീസ് കേസെടുക്കുകയായിരുന്നെന്നാണു മുകേഷിന്റെ വാദം. പൊലീസ് കടുത്ത നടപടിയിലേക്ക് കടന്നേക്കുമെന്ന സൂചന ലഭിച്ചതോടെയാണു മുകേഷ് മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ചത്.
മരട് പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള സ്വകാര്യ ഹോട്ടലില്‍ വച്ച് ലൈംഗികമായി ആക്രമിച്ചെന്ന പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണു മുകേഷിനെതിരെ കേസെടുത്തത്. തുടര്‍ന്നു മുകേഷ് എറണാകുളം ജില്ലാ സെഷന്‍സ് കോടതിയെ സമീപിക്കുകയായിരുന്നു.
Post Your Comments