യുഎഇ: പ്രവാസി മലയാളിയായ സാമൂഹികപ്രവർത്തകനെ യുഎഇയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സന്ദീപ് വെള്ളാളൂർ (35)ആണ് ജീവനൊടുക്കിയത്. ഇയാൾ നടത്തിയിരുന്ന ട്രാൻപോർട്ട് ക്യാമ്പനിയിലുണ്ടായ നഷ്ടമാണ് ആത്മത്യയ്ക്ക് പിന്നിലെന്നാണ് വിവരം. റാസൽഖൈമയിൽ മറ്റും നിരവധി സാമൂഹിക പ്രവർത്തന സംഘടനയിലെ സജീവ പ്രവർത്തകനായിരുന്നു സന്ദീപ്.
മൂന്നു വര്ഷം മുൻപാണ് സന്ദീപിന്റെ കുടുംബം നാട്ടിലേക്ക് മടങ്ങിയത്. ശേഷം കൂട്ടുകാർക്കൊപ്പമായിരുന്നു സന്ദീപ് താമസിച്ചിരുന്നത്. സംഭവം നടന്ന സമയം മറ്റാരുംതന്നെ റൂമിലുണ്ടായിരുന്നില്ല. ജോലി കഴിഞ്ഞെത്തിയ സുഹൃത്തുക്കളാണ് സന്ദീപിനെ റൂമിലെ ഫാനിൽ കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. യുവ കല സമിതിയുടെ ജനറൽ സെക്രട്ടറിയും ഫ്രണ്ട്സ് ക്രിക്കറ്റ് അസോസിയേഷന്റെ മേധാവിയുമാണ്. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തി വരികയാണ്.
Post Your Comments