Latest NewsKuwaitGulf

ലോകത്തിലെ ഏറ്റവും നീളം കൂടിയ നാലാമത്തെ പാലമെന്ന ഖ്യാതി ഇനി ഷെയ്ഖ് ജാബര്‍ ബ്രിഡ്ജിന് സ്വന്തം

കുവൈറ്റ് സിറ്റി: ലോകത്തിലെ ഏറ്റവും നീളം കൂടിയ നാലാമത്തെ പാലമായ ഷെയ്ഖ് ജാബര്‍ ബ്രിഡ്ജ് ഫെബ്രുവരിയില്‍ രാജ്യത്തിന് സമര്‍പ്പിക്കും. ഫെബ്രുവരിയിലെ ദേശീയ-വിമോചന ദിന ആഘോഷങ്ങളുടെ ഭാഗമായി കുവൈറ്റിന്റെ സ്വപ്നപദ്ധതികളിലൊന്നായ ബ്രിഡ്ജ് പൊതു ജനങ്ങള്‍ക്കായി തുറന്നു കൊടുക്കുമെന്ന് റോഡ് ട്രാന്‍സ്പോര്‍ട് ഡയറക്ടര്‍ ജനറല്‍ സഹീ അശ്കനാനി അറിയിച്ചു.പാലംഗതാഗതത്തിനു തുറന്നു കൊടുക്കുമ്പോള്‍ ചുങ്കം ഏര്‍പ്പെടുത്തണമെന്ന അഭിപ്രായം ഉയര്‍ന്നു വന്നിട്ടുണ്ടെങ്കിലും തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും പറഞ്ഞു.

കുവൈറ്റ് സിറ്റിയില്‍ നിന്നും 102 കിലോമീറ്റര്‍ അകലമുള്ള സുബിയ നഗരത്തെ ബന്ധിപ്പിക്കുന്നതാണ് ഈ പാലം. എന്നാല്‍ പാലം യാഥാര്‍ഥ്യമാകുന്നതോടു കൂടി ഇരുപത് മിനിറ്റ് കൊണ്ട് കുവൈറ്റ് സിറ്റിയില്‍ നിന്നും സുബിയയില്‍ എത്താന്‍ സാധിക്കും. മുപ്പത്തിയാറു കിലോമീറ്റര്‍ ദൂരമാണ് പാലത്തിന്റെ ദൈര്‍ഘ്യം. ഇതില്‍ ഇരുപത്തിയെട്ടു കിലോമീറ്ററും കടലിനു മുകളിലൂടെയാണ് പാലം കടന്നു പോകുന്നത്. പാലം കടന്ന് പോകുന്ന വഴിയില്‍ 3 ലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലുള്ള രണ്ട് കൃത്രിമ ദ്വീപുകളുമുണ്ടാക്കാനും വിനോദ സഞ്ചാര കേന്ദ്രമാക്കിയെടുക്കാനും സര്‍ക്കാരിന് പദ്ധതിയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button