കണ്ണൂര്‍: ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍പിള്ളയുള്‍പ്പെടെ ഉന്നത ബിജെപി ആർ എസ് എസ് നേതാക്കളെ വധിക്കുമെന്ന ഭീഷണിയുമായി കത്ത്. ബിജെപി കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ ചൊവ്വാഴ്ച രാവിലെയാണ് തപാലില്‍ കത്ത് ലഭിച്ചത്.ശോഭാ സുരേന്ദ്രന്‍, എ.എന്‍.രാധാകൃഷ്ണന്‍, ആര്‍എസ്‌എസ് നേതാവ് ഗോപാലന്‍കുട്ടി തുടങ്ങിയ നേതാക്കളെ വധിക്കുമെന്നാണ് കത്തിലുള്ളത്.
ഇത് സംബന്ധിച്ച് ബിജെപി നേതാക്കൾ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയതായി ബിജെപി. സംസ്ഥാന സെല്‍ കോ ഓര്‍ഡിനേറ്റര്‍ കെ.രഞ്ജിത്ത്, ജില്ലാ പ്രസിഡന്റ് പി.സത്യപ്രകാശ് എന്നിവർ വ്യക്തമാക്കി. കത്ത് ആരാണ് അയച്ചതെന്ന് യാതൊരു വ്യക്തതയുമില്ല.
Post Your Comments