തൃശൂര്‍: സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെമേല്‍ അമിതമായ രാഷ്ട്രീയ അടിമത്തുമുണ്ടെന്ന ആരോപണവുമായി മുന്‍ ഡിജിപി സെന്‍ കുമാര്‍. ഇപ്പോഴത്തെ ഐപിഎസ് ഓഫീസര്‍മാരാണ് അതിര്‍ത്തി കാക്കുന്ന പട്ടാളമെങ്കില്‍ ഇന്ത്യയുടെ വടക്കേ അതിര്‍ത്തി കന്യാകുമാരിയായേനെ എന്ന് സെന്‍കുമാര്‍ പറഞ്ഞു. കേരള സര്‍വീസ് എക്‌സ് സര്‍വീസ് ലീഗ് മഹിളാ അസോസിയേഷന്‍ വിങ്ങിന്റെ ഉദ്ഘാടനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിവില്‍ സര്‍വീസില്‍ അത്രമേല്‍ രാഷ്ട്രീയ അടിമത്തമാണെന്നും പട്ടാളവിഭാഗങ്ങള്‍ക്കു കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നത് രാഷ്ട്രീയ ഇടപെടല്‍ ഇല്ലാത്തതു കാരണമാണെന്നും അദ്ദേഹം വ്യക്തമാക്കി. നല്ല ഐപിഎസ് ഉദ്യോഗസ്ഥര്‍ പോലീസിലുണ്ടെന്നും എന്നാല്‍ സിവില്‍ സര്‍വീസിനെ രാഷ്ട്രീയ മുക്തമാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സമ്മേളനത്തിന്റെ ഉദ്ഘാടനത്തില്‍ തൃശൂര്‍ ജില്ലാ കളക്ടര്‍ ടി വി അനുപമയും പങ്കെടുത്തിരുന്നു.
Post Your Comments