Latest NewsNewsIndia

സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രഖ്യാപിച്ചു, ആദ്യ മൂന്ന് റാങ്കും പെണ്‍കുട്ടികള്‍ക്ക്

ന്യൂഡല്‍ഹി:  2022 ലെ സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ആദ്യ മൂന്ന് റാങ്കുകളും പെണ്‍കുട്ടികള്‍ക്കാണ്. 933 പേരുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. ഇഷിത കിഷോറാണ് ഒന്നും റാങ്ക്, രണ്ടാം റാങ്ക് ഗരിമാ ലോഹിയ, മൂന്നാം റാങ്ക് ഉമാ ഹാരതി എന്നിവരും നേടി. മലയാളിയായ ഗഹാനാ നവ്യ ജെയിംസിന് ആറാം റാങ്ക് ലഭിച്ചു.

Read Also: കാഴ്ച്ചകളുടെ നിറവസന്തം: യാസ് ഐലൻഡിലെ സീവേൾഡിലേക്ക് ഇന്ന് മുതൽ സന്ദർശകർക്ക് പ്രവേശനം

കേരളത്തില്‍ നിന്നും ആര്യ വിഎം 36-ാം റാങ്കും, അനൂപ് ദാസ് 38-ാം റാങ്കും നേടി. ആദ്യ 100 പേരില്‍ കേരളത്തില്‍ നിന്നും 10 പേര്‍ ഇടം നേടി. എച്ച് എസ് ഭാവന 55-ാം റാങ്കും, വൈഷ്ണവി പോള്‍ 62-ാം റാങ്കും, മാലിനി എസ് 81-ാം റാങ്കും നേടി. ഒബിസി വിഭാഗത്തില്‍ നിന്നും 263 പേരും ജനറല്‍ വിഭാഗത്തില്‍ നിന്നും 345 പേരും എസ്സി വിഭാഗത്തില്‍ നിന്നും 72 പേരും ഡബ്ല്യുഎസ് വിഭാഗത്തില്‍ നിന്നും 99 പേരും പട്ടികയില്‍ ഇടം നേടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button