കൊച്ചി: സർവീസ് മേഖലയിലെ ജീവനക്കാരെയും പൊതുജനങ്ങളെയും ഭിന്നിപ്പിക്കാൻ കേരളത്തിൽ ശ്രമം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചിയിൽ എൻജിഒ യൂണിയൻ വജ്രജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വലതുപക്ഷ സർക്കാരിന്റെ കാലത്ത് സർവീസ് മേഖലയ്ക്ക് വലിയ പ്രശ്നങ്ങൾ നേരിടേണ്ടി വന്നെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അഴിമതി മുക്തമായ സിവില്‍ സര്‍വീസ് എന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ എന്‍ജിഒ യൂണിയന് മാത്രമേ കഴിയൂ എന്ന് പിണറായി വിജയന്‍ പറഞ്ഞു.
കേരളത്തിലെ സിവില്‍ സര്‍വീസ് മറ്റേതൊരു സംസ്ഥാനത്തേക്കാളും സംതൃപ്തമാണ്. എന്നാല്‍, ആ സംതൃപ്തി പ്രകടിപ്പിക്കേണ്ടത് ജനങ്ങള്‍ക്ക് നല്‍കുന്ന സേവനത്തിലൂടെയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് തൊഴിലാളികളുടെ അവകാശങ്ങള്‍ ഇല്ലാതാക്കാനുള്ള ശ്രമം നടക്കുന്നുവെന്നും തൊഴിലന്വേഷകരുടെ എണ്ണം വര്‍ദ്ധിക്കുന്നുവെന്നും അദ്ദേഹം തുറന്നടിച്ചു.
Post Your Comments