കൊച്ചി: സിവിൽ സർവീസ് കോച്ചിങ് ക്യാമ്പിൽ ക്ലാസെടുത്ത ശ്രീജിത്ത് ഐപിഎസിന്റെ പരാമർശം സോഷ്യൽ മീഡിയകളിൽ ചർച്ചയായിരുന്നു. കേരളത്തിലെ പ്രബല സമുദായം നായന്മാരാണാണെന്നും മറ്റു സമുദായങ്ങൾ അവരുടെ രീതികൾ പകർത്തുകയായിരുന്നു എന്നും പറഞ്ഞതാണ് വിവാദമായത്. 2022 ജൂലൈ 3 ന് അദ്ദേഹം മുഖ്യ പ്രസംഗകനായി പങ്കെടുത്ത കോഴിക്കോട് സിവിൽ സർവീസ് അക്കാദമി സംഘടിപ്പിച്ച നടത്തിയ Aspirantia’ 22 എന്ന പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ വിവാദ പരാമർശം. ഇതിന്റെ വീഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
ക്ലാസിൽ പങ്കെടുത്ത ഒരു വിദ്യാർത്ഥിനിയോട് മുസ്ലിംകൾക്ക് എവിടെയാ തറവാട് എന്നും ചോദിക്കുന്നത് അടക്കമുള്ള വീഡിയോയാണ് പ്രചരിക്കുന്നത്. യു.പി.എസ്.സി കേരള യൂട്യൂബിൽ നാലു മാസം മുമ്പ് അപ്‌ലോഡ് ചെയ്ത പങ്കുവച്ച വീഡിയോയുടെ സമൂഹമാധ്യമങ്ങളിൽ ചില ഭാഗങ്ങൽ വെട്ടിമാറ്റിക്കൊണ്ടാണ് പ്രചരിക്കുന്നത്. വനിതാ കോൺസ്റ്റബിൾ വിനയ ആറ്റുകാൽ പൊങ്കാലക്ക് വന്ന് തിരുവനന്തപുരം ഫോർട്ട് പോലീസ് സ്റ്റേഷനിൽ പുരുഷ പൊലീസുകാരെ ലിംഗ നീതി പഠിപ്പിക്കാൻ എങ്ങനെയാണ് വഴിയൊരുക്കി എന്ന് പറഞ്ഞാണ് ശ്രീജിത്ത് വിഷയത്തിലേക്ക് വരുന്നത്.
വൈറൽ വീഡിയോയിൽ ശ്രീജിത്ത് പറയുന്നത് ഇങ്ങനെ:
കേരളത്തിന്റെ സോഷ്യോളജിക്കൽ ഹിസ്റ്ററി പഠിച്ചാൽ യൂണിക് ആയ ഒരു പ്രത്യേകത ഉണ്ട് കേരളത്തിന് . ആർക്കും അറിയില്ല? കാസ്റ്റ് പഠിച്ചിട്ടുണ്ടോ ? മട്രിയാർക്കിയും പട്രിയാർക്കിയും പഠിച്ചിട്ടുണ്ടോ ? ഈ ലോകത്ത് പട്രിയാർക്കിയാണ് നോം.(norm) (പിതൃദായ ക്രമമാണ് ലോകം മുഴുവൻ ക്രമം). പിതാവ് വഴി സ്വത്ത് വാങ്ങുക .പുരുഷനാണ് കേമൻ. പുരുഷന്മാർ വിവാഹം കഴിച്ചാൽ പിന്നെ ആ വീട്ടിൽ സ്ത്രീക്ക് അവകാശമില്ല .ഇങ്ങനെ പോകുന്നു.ഇതാണ് പട്രിയാർക്കി. ഈ പട്രിയാർക്കി ജൻഡർ ബയാസിന്റെ ഭാഗമായി രൂഢമൂലമായുണ്ട്. ഒരു കാര്യം എല്ലാവരും മറന്നു പോകുന്നു. ലോകത്ത് മട്രിയാർക്കി എന്ന് മറ്റൊരു സമ്പ്രദായം ഉണ്ട്..മരുമക്കത്തായം എന്നൊക്കെ പറയുന്നത്. അമ്മയിൽ നിന്ന്..
എന്റെ പേര് എന്താന്ന് അറിയുമോ ? എസ്. ശ്രീജിത്ത് എന്ന് വെച്ചാൽ സുഭദ്രാമ്മ ശ്രീജിത്ത്. എന്റെ അമ്മേടെ പേര് ആ പേരിലാണ് ഞാൻ അറിയപ്പെടുന്നത്. ലോകത്ത് എവിടെ പോയാലും വൈകി എത്തിയാൽ വിമാനത്താവളങ്ങളിൽ എന്റെ പേര് വിളിക്കുന്നത് മിസ്റ്റർ സുഭദ്രാമ്മ എന്നാണ് എന്റെ സന്തോഷം എന്താന്ന് വെച്ചാൽ അമ്മ മരിച്ച് ഇത്ര കാലം കഴിഞ്ഞിട്ടും എന്റെ പേര് വിളിക്കുന്നത് അമ്മേടെ പേരിൽ സുഭദ്രാമ്മ എന്നാണ്.
എന്താണ് ഇതിന്റെ പ്രത്യേകത ? ലോകത്ത് പട്രിയാർക്കിയിൽ ചിന്തിക്കുന്ന എല്ലാ സമൂഹങ്ങളും മട്രിയാർക്കിയിൽ വിശ്വസിക്കുന്ന എല്ലാ സമുദായങ്ങളെയും ട്രൈബൽസായിട്ടാണ് ലോകത്ത് എല്ലായിടത്തും കണക്കാക്കുന്നത്. മരുമക്കത്തായത്തിൽ വിശ്വസിക്കുന്ന അവർ അപരിഷ്‌കൃതരും അധകൃതരുമാണ്. അതിന് വ്യത്യാസമുള്ള ഒരേയൊരു ഭൂപ്രദേശം ലോകത്തുള്ളത് കേരളമാണ്. ഇവിടുത്തെ നായന്മാരാടോ. ഈ ഡോമിനന്റ് കാസ്റ്റ് എന്നൊരു കൺസപ്റ്റുണ്ട്, ആന്ത്രപോളജിയിലും സോഷ്യോളജിയിലും ഒക്കെ. ഇവിടുത്തെ ഡോമിനന്റ് കാസ്റ്റ് ആരാ? ഡോമിനന്റ് കാസ്റ്റിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ് എന്നറിയാമോ? എണ്ണമല്ല. നായന്മാർ എണ്ണത്തിൽ വളരെ കുറവാ. ഏറ്റവും വലിയ കോൺസെപ്റ്റ്. അവരുടെ രീതികളാണ് ഇതരസമുദായങ്ങൾ പകർത്തുക.
Post Your Comments