ന്യൂഡൽഹി: കനത്ത മഴയെ തുടർന്ന് സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിന്റെ ബേസ്മെന്റിൽ വെള്ളം കയറി മൂന്ന് വിദ്യാർത്ഥികൾ മരിച്ചു. ഡൽഹി ഓൾഡ് രാജീന്ദ്ര നഗറിലെ റാവൂസ് എന്ന സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിലാണ് ദുരന്തമുണ്ടായത്. രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയുമാണ് മരിച്ചത്. സംഭവത്തിൽ ഡൽഹി പൊലീസ് കേസെടുത്തു. രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഓൾഡ് രാജേന്ദ്രർ നഗറിലെ പരിശീലന കേന്ദ്രത്തിന്റെ ബേസ്മെന്റിലാണ് വെള്ളം കയറിയത്. ഡൽഹിയിൽ ഇന്നലെ പെയ്ത ശക്തമായ മഴയിലാണ് ഓൾഡ് രാജേന്ദ്രർ നഗറിലെ റാവുസ് ഐഎഎസ് പഠന കേന്ദ്രത്തിന്റെ ബേസ്മെന്റിൽ വെള്ളം കയറിയത്. സ്ഥാപനത്തിൻ്റെ ലൈബ്രറിയാണ് ഇവിടെ പ്രവർത്തിച്ചിരുന്നത്. ലൈബ്രറിയിൽ എത്തിയ വിദ്യാർത്ഥികളാണ് അപകടത്തിൽ പെട്ടത്.
വെള്ളം കയറുമ്പോൾ 30 വിദ്യാർത്ഥികൾ സംഭവ സ്ഥലത്ത് ഉണ്ടായിരുന്നു.ദേശീയ ദുരന്ത നിവാരണ സേനയും സംഭവസ്ഥത്ത് രക്ഷാപ്രവർത്തനത്തിന് എത്തി. വെള്ളം പൂർണ്ണമായും വറ്റിക്കാൻ സമയമെടുക്കുമെന്ന് ദേശീയ ദേശീയ ദുരന്ത നിവാരണ സേന പറഞ്ഞു.റോഡിൽ നിന്നും മതിൽ തകർന്ന് ബേസ്മെന്റിലേക്ക് വെള്ളമിറങ്ങിയതാണ് അപകടകാരണമെന്നാണ് വിലയിരുത്തൽ. വെള്ളം ഇരച്ചെത്തിയപ്പോൾ അതിനുള്ളിൽ കുടുങ്ങിയ മൂന്ന് വിദ്യാർത്ഥികളാണ് മരിച്ചത്. സംഭവത്തിൽ ഡൽഹി പൊലീസ് കേസെടുത്തിട്ടുണ്ട്.
Post Your Comments