Latest NewsInternational

കര്‍താര്‍പുര്‍ പാതയ്ക്ക് തറക്കല്ലിട്ടു

കര്‍താര്‍പുര്‍ : ഇന്ത്യയേയും പാകിസ്താനെയും ബന്ധിപ്പിക്കുന്ന കര്‍താര്‍പുര്‍ അതിര്‍ത്തി പാതയുടെ തറക്കല്ലിടല്‍ പാക്കിസ്ഥാന്‍ പ്രസിഡന്റ് ഇമ്രാന്‍ ഖാന്‍ നിര്‍വഹിച്ചു. ഗുരു നാനാക്കിന്റെ സമാധിസ്ഥലമായ കര്‍താര്‍പൂര്‍ ഗുരുദ്വാര ഇപ്പോള്‍ പാകിസ്ഥാനിലാണ്. സിഖ് മതവിശ്വാസികളുടെ വിശുദ്ധകേന്ദ്രമായ ഇവിടേയ്ക്ക് ഇന്ത്യയില്‍ നിന്ന് ഒരു സ്ഥിരം പാത വേണമെന്നത് വര്‍ഷങ്ങളായുള്ള ആവശ്യമായിരുന്നു.


കഴിഞ്ഞ ആഴ്ചയിലാണ് കര്‍താര്‍പൂര്‍ ഇടനാഴി വികസിപ്പിക്കാനുള്ള തീരുമാനം പാക്കിസ്ഥാന്‍ കൈക്കൊണ്ടത്. ഗുരുനാനാക്കിന്റെ 550താമത് ജന്മ വാര്‍ഷികത്തിന്റെ അവസരത്തിലാണ് ഇന്ത്യയുടെ നാളുകളായുള്ള ആവശ്യം പാക്കിസ്ഥാന്‍ അംഗീകരിച്ചത്. പഞ്ചാബ് മന്ത്രിയായ സിംങ് കല്ലിടല്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. കേന്ദ്ര വിദേശ്യകാര്യ മന്ത്രി സുഷമാ സുരാജിനെ ചടങ്ങിലേയ്ക്ക് ക്ഷണിച്ചിരുന്നെങ്കിലും തിരക്കുകള്‍ മൂലം പങ്കെടുക്കാനാവില്ല എന്നായിരുന്നു പ്രതികരണം.

അതേസമയം തീവ്രവാദം സ്‌പോണ്‍സര്‍ ചെയ്യുന്നത് അവസാനിപ്പിക്കാതെ പാകിസ്താനുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ക്കില്ലെന്നും സുഷമ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button