ഇസ്‌ലാമാബാദ്: പ്രധാനമന്ത്രി എന്ന നിലയില്‍ വൻ പരാജയമെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിൽ പ്രതികരിച്ച് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. തനിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള പ്രതിപക്ഷ നേതാക്കളുടെ നീക്കത്തിനെതിരെയാണ് ഇമ്രാന്‍ ഖാന്റെ പ്രതികരണം.
‘ഉരുളക്കിഴങ്ങിന്റെയും തക്കാളിയുടെയും വില പഠിക്കാനല്ല ഞാന്‍ രാഷ്ട്രീയത്തില്‍ ചേര്‍ന്നത്, രാജ്യത്തെ യുവജനതയുടെ ക്ഷേമത്തിന് വേണ്ടിയാണ്. തന്റെ ശേഷിക്കുന്ന ഭരണകാലത്ത് പാകിസ്ഥാന്‍ ലോകത്തെ ഏറ്റവും മികച്ച രാജ്യമായി വളരും’- ഇമ്രാൻ ഖാന്‍ പറഞ്ഞു.
രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ നിയന്ത്രിച്ച് നിര്‍ത്തുന്നതിലും വിലക്കയറ്റം തടയുന്നതിലും പ്രധാനമന്ത്രി എന്ന നിലയില്‍ ഇമ്രാന്‍ ഖാന്‍ പരാജയപ്പെട്ടു, എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഇതിനിടെയാണ് ഇമ്രാൻ ഖാന്റെ മറുപടിയും എത്തിയത്. സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ ജനങ്ങള്‍ അണിനിരക്കുമെന്നും പഞ്ചാബ് പ്രവിശ്യയിലെ ഹഫീസാബാദില്‍ റാലിയെ അഭിസംബോധന ചെയ്ത് ഇമ്രാന്‍ ഖാന്‍ പറഞ്ഞു.
Post Your Comments